Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അടിമുടി മാറാൻ സൗദി അറേബ്യ...! ഇത് പഴയ സൗദി അല്ല മക്കളെ...., രണ്ട് വര്‍ഷത്തിനുശേഷം ഒടുവിൽ ആ മാറ്റത്തിലേക്ക്..,ആരോഗ്യ സുരക്ഷാചട്ടങ്ങള്‍ എല്ലാവരും ജാഗ്രതയോടെ പാലിക്കാൻ അധികൃതരുടെ നിർദ്ദേശം

22 MARCH 2022 12:12 PM IST
മലയാളി വാര്‍ത്ത

കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമായതോടെ ആഗ്രഹിച്ച പോലെയുള്ള നമ്മൾ ആ പഴയ കാലത്തേക്കുള്ള മടക്കയാത്രയിലാണ്. എല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ ഒരോന്നായി എടുത്ത് മാറ്റിത്തുടങ്ങി.ഇളവുകൾ പരിശോധിക്കുകാണെങ്കിൽ ഒരു പക്ഷേ ഗൾഫ് രാഷ്ട്രങ്ങളിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ, സ്കൂളുകളിൽ,മാറ്റ് അന്താരാഷ്ട്ര യാത്രകൾക്കെല്ലാം ഇളവുകൾ നൽകിയിട്ടുണ്ട് സൗദി ഭരണകൂടം.

എല്ലാം വിദഗ്ധ അഭിപ്രായങ്ങളും രോഗവ്യാപനവും കണക്കിലെടുത്താണ് യാത്ര നിയന്ത്രണങ്ങളിൽ ഉൾപ്പെടെ ഇളവുകൾ അനുവദിച്ചത്.പഠന സമയങ്ങളിലും, പഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലെന്ന ഉത്തരവിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച്‌ ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

വിദ്യാലയങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വിശദമാക്കിയിരുന്നു. എന്നാൽ ഇതാ കോവിഡ് പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി നേരത്തേ തുറന്ന സൗദിയിലെ സ്‌കൂളുകള്‍ രണ്ടു വര്‍ഷത്തിനുശേഷം പഴയ അവസ്ഥയിലേക്കു നീങ്ങുന്നു. അധ്യയനവര്‍ഷത്തെ മൂന്നാം സെമസ്റ്റര്‍ ഞായറാഴ്ച ആരംഭിച്ചപ്പോള്‍ സാമൂഹിക അകലം ആവശ്യമില്ലാതെ ക്ലാസുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ ഒത്തുചേർന്നു. രാവിലെ നടക്കുന്ന അസംബ്ലിയും കായിക വ്യായാമ പരിശീലനവും മറ്റ് ആക്ടിവിറ്റികളും പഴയപോലെ പുനരാരംഭിച്ചത് കുട്ടികളില്‍ സന്തോഷം പ്രകടമാക്കി.

സ്‌കൂളുകള്‍ക്കു കീഴിലുള്ള കഫറ്റീരിയകളും കാന്റീനുകളും വ്യവസ്ഥകള്‍ക്ക് വിധേയമായി തുറന്നുപ്രവര്‍ത്തിച്ചതും ഏറെ സൗകര്യപ്രദമായി.ആരോഗ്യ മന്ത്രാലയവും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) യും അംഗീകരിച്ച ആരോഗ്യ മുന്‍കരുതലുകള്‍ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കി വേണം പ്രവര്‍ത്തനസജ്ജമാകേണ്ടത് എന്ന നിര്‍ദേശമുണ്ട്.

കോവിഡ് പ്രതിസന്ധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ത്തിവെച്ച സ്പോര്‍ട്സ്, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വീണ്ടും തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്‌കൂളുകളില്‍ ഒരുക്കിയ സൗകര്യങ്ങളും ബസുകളും ഇടക്ക് അണുമുക്തമാക്കുന്ന നടപടികള്‍ തുടരാനും ആരോഗ്യസുരക്ഷാചട്ടങ്ങള്‍ എല്ലാവരും ജാഗ്രതയോടെ പാലിക്കാനും അധികൃതര്‍ നിര്‍ദേശമുണ്ട്.

സ്‌കൂള്‍ ജീവനക്കാരും 12 വയസ്സുമുതലുള്ള വിദ്യാര്‍ഥികളും വാക്‌സിന്‍ നടപടി പൂര്‍ത്തിയാക്കി മാത്രം സ്‌കൂളില്‍ വരുക എന്ന വ്യവസ്ഥ പൂര്‍ണമായും പാലിക്കണമെന്ന്‌ വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പൊതു വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളും പുതിയ അക്കാദമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള പഠനപ്രക്രിയയിലൂടെ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി.

പരിഷ്‌കരിച്ച പുതിയ കലണ്ടര്‍ അനുസരിച്ച്‌, 39 ആഴ്ച നീണ്ട അധ്യയനവര്‍ഷമാണ് ഇപ്പോള്‍ രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ളത്. ഓരോ സെമസ്റ്ററിനും 13 ആഴ്‌ചകള്‍ വീതമുള്ള മൂന്ന് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.മികച്ച അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി വിദ്യാഭ്യാസ കാര്യക്ഷമതയുടെ നിലവാരം ഉയര്‍ത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

മൂന്നു സെമസ്റ്ററുകളിലെ മൂല്യനിര്‍ണയം അവലോകനം ചെയ്തശേഷം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം നിര്‍ണയിക്കാനും പഠനനിലവാരം ഉയര്‍ത്തുന്നതിനും പുതിയ സംവിധാനം വഴിവെക്കുമെന്ന് മന്ത്രാലയം വിലയിരുത്തി.ഇളവുകളുടെ കാര്യം പരിശോധിച്ചാൽ ഇങ്ങ് വിദ്യാഭ്യാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്. ഇനി പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളില്‍ എത്തി. തിങ്കളാഴ്ച്ച 133 കോവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 171 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

7,49,730 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,284 പേര്‍ രോഗമുക്തി നേടി. 9,030 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതില്‍ 184 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends