Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ആഡംബര ഹോട്ടലില്‍ യുവാവിനൊപ്പം യുവതിയും, മുറിയെടുത്ത ‌ശേഷം തീയിട്ട് നശിപ്പിച്ചു, സമൂഹമാധ്യമത്തില്‍ ഇത് തത്സമയ സംപ്രേക്ഷണം ചെയ്‌തെന്ന യുവാവ് അറസ്റ്റിൽ, വാഹനം ഹോട്ടലിന്റെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട് വഴി തടസപ്പെടുത്തി ദുബൈയിൽ വടകയ്ക്ക് മുറിയെടുത്ത യുവാവ് കട്ടിക്കൂട്ടിയ പൊല്ലാപ്പ്...! അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 11 തവണ ഇയാള്‍ക്കെതിരെ ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതി

23 MARCH 2022 11:17 AM IST
മലയാളി വാര്‍ത്ത

ദുബൈയിൽ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ശേഷം തീയിട്ട് നശനഷ്ടമുണ്ടാക്കി യുവാവ്. മുറിക്ക് തീയിട്ട ഇയാൾ സമൂഹമാധ്യമത്തില്‍ ഇത് തത്സമയ സംപ്രേക്ഷണം ചെയ്‌തെന്ന കേസില്‍ ദുബൈ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നിരന്തരം ശല്യപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്കെതിരെ നിരവധി തവണ പരാതി നല്‍കിയിരുന്നു.

ഈ ആഡംബര ഹോട്ടലിലെ ചില അപാര്‍ട്‌മെന്റുകള്‍ വ്യക്തികള്‍ക്ക് വിറ്റിരുന്നവയാണ്. ഇത്തരത്തില്‍ ഒരു വ്യക്തി വാങ്ങിയ അപാര്‍ട്‌മെന്റ്, ഇയാളില്‍ നിന്ന് യുവാവ് വാടകയ്ക്ക് എടുക്കുകയായിരുന്നു. ശേഷം ഹോട്ടല്‍ ഉടമയെയോ മറ്റ് ജീവനക്കാരെയോ വകവെയ്ക്കാതെ നിരന്തരമായി ശല്യപ്പെടുത്തുകയായിരുന്നുവെന്നും ഹോട്ടലുടമ പറഞ്ഞു.യുവിനൊപ്പം ഒപ്പമുണ്ടായിരുന്ന രണ്ട് പേരൊടൊപ്പം ഹോട്ടല്‍ മുറി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

കൂടാതെ ഹോട്ടലിലെ അഗ്‌നി സുരക്ഷാ ഉപകരണത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ച്‌ പ്രവര്‍ത്തന രഹിതമാക്കിയ ശേഷം മുറിക്ക് തീയിടുകയായിരുന്നു. യുവാവിനൊപ്പം ഒരു യുവതിയും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. യുവതി തന്റെ സഹോദരിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നയാള്‍ പുരോഹിതനെപ്പോലെ വേഷം ധരിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇയാള്‍ എപ്പോഴും സംസാരിച്ചിരുന്നത്. റൂമിലെ ഓരോ ഭാഗങ്ങളില്‍ തീയിടുന്നതും ഫര്‍ണീച്ചറുകള്‍ കത്തിക്കുന്നതുമൊക്കെ വീഡിയോകളില്‍ കാണാം. ഹോട്ടല്‍ ജീവനക്കാരെ പേരെടുത്ത് പറയുന്നതും അവരുടെ നമ്പറുകള്‍ വീഡിയോയിലൂടെ പറയുന്നതും ചില ദൃശ്യങ്ങളിലുണ്ട്.തുടര്‍ന്ന് ഇയാളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 11 തവണ ഇയാള്‍ക്കെതിരെ ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ജീവനക്കാര്‍ പറഞ്ഞു.

രണ്ട് തവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഓരോ തവണയും പുറത്തിറങ്ങിയ ശേഷം പഴയപടി തന്നെ ആവര്‍ത്തിച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.അഗ്‌നിരക്ഷാ ഉപകരണത്തില്‍ കൃത്രിമം കാണിച്ചതുകൊണ്ട് ഹോട്ടലിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇയാള്‍ പ്രവര്‍ത്തന രഹിതമാക്കിയതായും അപാര്‍ട്‌മെന്റിന് വലിയ തോതില്‍ ഇയാള്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഹോട്ടലിലെ നിബന്ധനകള്‍ ലംഘിച്ചതിന് ഉടമയ്ക്ക് അറിയിപ്പ് നല്‍കിയതായും ജീവനക്കാര്‍ പറഞ്ഞു.

ഇത്തരത്തില്‍ ഉപദ്രവങ്ങള്‍ ചെയ്യുന്ന യുവാവ്, ഒരു തവണ സ്വന്തം വാഹനം ഹോട്ടലിന്റെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട് വഴി തടസപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തി കാര്‍ പിടിച്ചെടുത്ത് കൊണ്ടുപോയെങ്കിലും കുറച്ചു ദിവസത്തിന് ശേഷം അത് തിരികെ എടുത്തുകൊണ്ടുവന്ന് വീണ്ടും വഴി തടഞ്ഞുനിൽത്തിയിടുകയായിരുന്നു.

ഇത്തവണ ഹോട്ടലിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദിച്ചുവെന്നാരോപിച്ച്‌ യുവാവ് തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം, ഇയാളുടെ പ്രവൃത്തികള്‍ മനസിലാക്കിയതോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് പിടികൂടിയതെന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends