Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നിരീക്ഷണം ശക്തമാക്കി...! നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി, റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാൻ ഖത്തർ, ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഫീസ് രണ്ടേമുക്കാൽ ലക്ഷത്തിന് മുകളിൽ...!

23 MARCH 2022 04:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്ന് നിരവധി പോരാണ് ​ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ ചെയ്യാനായി പോകുന്നത്. മിക്കപ്പോഴും ഏജൻസികളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ പോകുന്നത്. എന്നാൽ ഇതിൽ നിയമനങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏജൻസികളുമുണ്ട്.

അല്ലാതെ ആ രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തക്കുന്നവയുമുണ്ട്. ചിലർ ഏജൻസികളുടെ ചതിയിൽപ്പെട്ടുവെന്ന് അറിയുന്നത് വളരെ വൈകിയാണ്.അപ്പോഴേക്കും കൈയ്യിലെ കാശ് മുഴുവൻ ഏജൻസികൾ കൈക്കലാക്കും.ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അടുത്തിടെയായി നടക്കുന്നതായി കേൾക്കുന്നു. ഇത്തരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് ഖത്തര്‍.

ഇവർ വ്യവസ്ഥകള്‍ പാലിച്ചാണോ പ്രവര്‍ത്തനം നടക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് ഖത്തര്‍ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അംഗീകൃത ലൈസന്‍സ് ഇല്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ഖത്തര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അദ്യപടിയെന്നോണമാകണം ഇത്തരത്തിലൊരു തീരുമാനം. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ ഫീസ് പരിധി നിശ്ചയിച്ചിരുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ് ഖത്തര്‍ നിശ്ചയിച്ചത്. തൊഴില്‍ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 4,000 റിയാല്‍ (ഏകദേശം 2,84,200 രൂപ) ആണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഫീസ്.

ശ്രീലങ്കയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 16,000 റിയാലും ഫിലിപ്പീന്‍സില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 15,000 റിയാലും ബംഗ്ലാദേശില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 14,000 റിയാലും ഇന്തോനീഷ്യല്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 17,000 റിയാലുമാണ് ഫീസ് നിരക്ക്.

കെനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 9,000 റിയാലാണ് ഫീസ്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ഏജന്‍സികള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഖത്തര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരും.എന്തായാലും അനധികൃതമായി പ്രവർത്തിക്കുന്ന ഏജൻസികൾക്കെല്ലാം ഇതോടെ പൂട്ടിടുമോ എന്ന് കണ്ട് തന്നെ അറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends