Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം...! വിമാന സർവീസുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു, ഒമാന്‍ എയര്‍ ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു, ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികള്‍...!

24 MARCH 2022 04:12 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ആ സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തിയിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് അവതാളത്തിലായ വിമാന സർവീസുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ്. ഒമാന്‍ എയര്‍ ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുറയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കോവിഡ് പ്രതിസന്ധിയും കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന വിമാന നിരക്കും കാരണം ഒമാന്‍ സന്ദര്‍ശിക്കാത്ത നിരവധി കുടുംബങ്ങള്‍ വീണ്ടും ഇതോടെ ഒമാനിലെത്തും. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന നിരക്കായിരുന്നു ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് ഈടാക്കിയിരുന്നത്. വളരെ പരിമിതമായ കുടുംബങ്ങള്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം സ്കൂള്‍ അവധിക്ക് ഒമാനിലെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ സീസണില്‍ 50,000 രൂപക്കടുത്തായിരുന്നു ഇന്ത്യയില്‍നിന്നുള്ള വിമാന നിരക്കുകള്‍.

കോഴിക്കോട്, കൊച്ചി അടക്കം എട്ട് സെക്ടറിലേക്കാണ് ഒമാന്‍ എയര്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുക. ഇവ കൂടാതെ ബംഗളൂരു, ഗോവ, മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ മറ്റു സെക്ടറുകളിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നണ്ട്.അതിനിടെ, ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒമാന്‍ എയറും സഹകരണത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസും നിരക്കുകള്‍ കുറച്ചു. എന്നാല്‍, ഒമാന്‍ എയര്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത സെക്ടറുകളില്‍ എയര്‍ ഇന്ത്യയും നിരക്കുകള്‍ കുറച്ചിട്ടില്ല. മുംബൈയില്‍നിന്ന് ഒമാന്‍ എയറിന്‍റെ പുതിയ നിരക്ക് 79 റിയാലാണ്. ഇതുവരെ 100 മുതല്‍ 110 റിയാല്‍ വരെയാണ് ഒമാന്‍ എയര്‍ ഈ യാത്രക്കാരില്‍നിന്ന് ഈടാക്കിയത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നതിനാല്‍ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

കോഴിക്കോട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒമാന്‍ എയര്‍ 115 റിയാലാണ് ഈടാക്കുന്നത്.എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് 85 റിയാലാക്കി കുറച്ചിട്ടുണ്ട്. നിലവില്‍ 115 റിയാലാണ് കോഴിക്കോട്ടുനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയില്‍നിന്നും നിലവില്‍ 116 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. അടുത്ത ആറുവരെ ഉയര്‍ന്ന നിരക്കുകള്‍ തന്നെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുകയെങ്കിലും ഏഴുമുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകള്‍ കുറക്കും.

ഇന്ത്യന്‍ വിമാന കമ്പനികളായ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. മറ്റു വിമാന സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത കണ്ണൂരിലേക്കും തിരുവന്തപുരത്തേക്കും എയര്‍ ഇന്ത്യ എക്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂരില്‍നിന്ന് 115 റിയാലും തിരുവനന്തപുരത്തുനിന്ന് 105 റിയാലുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസവും ഈടാക്കുന്നത്. എന്നാല്‍, സലാം എയര്‍ തിരുവനന്തപുരത്തേക്ക് സര്‍വിസ് തുടരാന്‍ സാധ്യതയുണ്ട്.

ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ല. ഇതോടെ, തിരുവനന്തപുരം സെക്ടറിലും എയര്‍ഇന്ത്യക്ക് നിരക്ക് കുറക്കേണ്ടി വരും. അടുത്ത മാസം എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കണ്ണൂര്‍-മസ്കത്ത് സെക്ടറിലായിരിക്കും. ഇന്ത്യന്‍ വിമാന കമ്പനികളായ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.നാട്ടില്‍ സ്കൂളുകള്‍ അടക്കുന്ന വേളയില്‍ വിമാന നിരക്കുകള്‍ കുറയുന്നത് പ്രവാസി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാവുന്നുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends