Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

​ഗൾഫിൽ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട യുവതി കമ്പനിക്കെതിരെ കോടതിൽ, ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട തനിക്ക് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വേണം, ആ ആവശ്യം നിരസിച്ച തൊഴിലുടമ തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കി, ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കൂടിയാണ് ഗര്‍ഭം അലസിപ്പോവാന്‍ കാരണമെന്ന് യുവതി കോടതിയിൽ

28 MARCH 2022 03:26 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ സമ്മർദ്ദം കൂടുതലാണെന്ന് മിക്ക പ്രവാസികളും വളരെ വേദനയോടെ തങ്ങളുടെ അനുഭവം പങ്കുവയ്ക്കാറുണ്ട്. ഇതു മൂലം ചിലർ ഗത്യന്തരമില്ലാതെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികളെ  ഞെട്ടിച്ചുകൊണ്ട് ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട യുവതി അതിന് ഉത്തരവാദികളായ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.

ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടതായും അതിന് ഉത്തരവാദികളായ കമ്പനി തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അബുദാബി സ്വദേശിനിയായ യുവതിയാണ് കമ്പനിക്കെതിരെ ആരോപണവുമായി കോടതിയില്‍ എത്തിത്.

അമിതമായ ജോലി ഭാരം ഉണ്ടാക്കിയ മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവുമാണ് ഗര്‍ഭം അലസിപ്പോവാന്‍ കാരണം തനിക്ക് നഷ്ടപരിഹാരം വേണം. ലീവ് അലവന്‍സ് ഇനത്തില്‍ 1.8 ലക്ഷം ദിര്‍ഹം, ബോണസ് ഇനത്തില്‍ 6.94 ലക്ഷം ദിര്‍ഹം, ലാന്റ് കമ്മീഷനായി 5.10 ലക്ഷം, വാടക ഇനത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹം എന്നിങ്ങനെ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് യുവതി അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയെ സമീപിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


20 വര്‍ഷമായി രാപ്പകല്‍ ഭേദമന്യേ കമ്പനിക്ക് വേണ്ടി പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്ന തന്നെ നിര്‍ബന്ധിച്ച് റിട്ടയര്‍മെന്റ് എടുപ്പിച്ചെന്നും അതിനാല്‍ ജോലിയില്‍ തിരിച്ചെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച തൊഴില്‍ കേസില്‍ യുവതി ആവശ്യപ്പെട്ടു. മാസം 77,000 രൂപയായിരുന്നു റിട്ടയര്‍മെന്റ് സമയത്ത് യുവതി വാങ്ങിയിരുന്നത്.

താന്‍ അവധിയിലായിരിക്കെ റിട്ടയര്‍മെന്റ് കാര്യം ചര്‍ച്ച ചെയ്യാനായി കമ്പനി തന്നെ വിളിച്ചിരുന്നെങ്കിലും മാനസിക സംഘര്‍ഷങ്ങള്‍ കാരണം യോഗത്തില്‍ പങ്കെടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല. അതിനാല്‍ ചര്‍ച്ച മാറ്റിവയ്ക്കണമെന്ന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ആ ആവശ്യം നിരസിച്ച തൊഴിലുടമ തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കൂടിയാണ് തന്റെ ഗര്‍ഭം അലസിപ്പോവാന്‍ കാരണമെന്നും കോടതിയെ ബോധിപ്പിച്ചു.

യുവതിയുടെ കേസ് പരിഗണിച്ച അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി, ബാക്കിയുള്ള ശമ്പള ഇനത്തില്‍  യുവതിക്ക് നല്‍കാനുള്ള 3.24 ലക്ഷം ദിര്‍ഹം നല്‍കാനും അതോടൊപ്പം സേവനാന്ത്യ ആനുകൂല്യങ്ങള്‍ അനുവദിക്കാനും ഉത്തരവിടുകയായിരുന്നു. യുവതിയുടെ മറ്റ് ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.

എന്നാല്‍, ഈ തീരുമാനത്തിനെതിരെ കമ്പനി അപ്പീല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്പനി അടക്കേണ്ട ശമ്പള കുടിശ്ശിക 1.65 ലക്ഷം ദിര്‍ഹമാക്കി കുറച്ചുകൊടുത്തെങ്കിലും സേവനാന്ത്യ ആനുകൂല്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends