വിമാനത്താവളത്തിൽ വൻ തീപിടിത്തം, ബേയ്സ്മെന്‍റില്‍ നിന്ന് കനത്ത പുകയും തീയും, തീപിടുത്തം.... കനത്ത നാശനഷ്ടം വിതച്ചത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍...!

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ബേയ്സ്മെന്‍റില്‍ നിന്ന് കനത്ത പുകയും തീയുമാണ് ഉയർന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ബേസ്‌മെന്റ്, ഗ്രൗണ്ട്, ഒന്നാം നില എന്നിവടങ്ങളിലാണ് തീപിടിത്തം നാശനഷ്ടങ്ങള്‍ വരുത്തിയത്. അഗ്നിശമന വിഭാഗം സ്ഥാലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അപകടം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.
വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്നതിനാൽ ഇവിടെ പെയിന്‍റും മറ്റും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പക്ഷേ എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്നതിൽ വ്യക്തതവന്നിട്ടില്ല.ആളപായമോ പരിക്കോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് അശ്വാസമുളവാക്കുന്ന കാര്യമാണ്.
എന്നാൽ തീപിടിത്തത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടില്ല. നിര്‍മാണ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന സാധന സാമഗ്രികൾ പുർണമായി അഗ്നിക്കിരയായോ എന്നത് വ്യക്തമല്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. ഈ വര്‍ഷം ഒടുവിലോടെ ടെര്‍മിനല്‍ 2 പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എയർക്രാഫ്റ്റ് ഹാങ്ങേഴ്സ് നിർമാണം അറ്റകുറ്റപ്പണി, റൺവേ, പുതിയ പാസഞ്ചർ കെട്ടിടത്തിന്‍റെ സർവിസ് ബിൽഡിങ് എന്നിവയുൾക്കൊള്ളുന്നതാണ് ഈ ഘട്ടം.
രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും.
കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാനാണ് വ്യോമയാന വകുപ്പ് ശ്രമിക്കുന്നത്. 77 വിമാനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർഗോ സിറ്റിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതോടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ട്രാൻസിറ്റ് ഹബ്ബ് ആയി കുവൈത്ത് മാറുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























