Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ...! പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കൽ ഇനി നിര്‍ബന്ധമല്ല, ഔട്ട്ഡോറിലും ഇന്‍ഡോറിലും ഇനി മാസ്ക്ക് ധരിക്കല്‍ ഇഷ്ടാനുസരണമാകാം.., ഇനി മാസ്ക്ക് വേണമെങ്കിൽ ധരിക്കാം ഇല്ലെങ്കിൽ നോ പ്രോബ്ലം

29 MARCH 2022 02:22 PM IST
മലയാളി വാര്‍ത്ത

കൊവിഡിൽ ആകെ പെട്ടിരിക്കുകയായിരുന്ന പ്രവാസികൾക്ക് ആശ്വാസമെന്നോളമാണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ സന്ദർശിക്കാൻ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിടത്താണ് ഇപ്പോൾ യാത്രാ നിയന്ത്രണങ്ങളിൽ ഉൾപ്പെടെ ഉളവുകൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കൽ ഉൾപ്പെടെ ഇപ്പോഴും പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.

എന്നാൽ ഇതിനെ എല്ലാം തിരിത്തിക്കുറിച്ച് രണ്ടു വര്‍ഷത്തിനൊടുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കിയിരിക്കുകയാണ് ബഹ്റൈൻ. ഔട്ട്ഡോറിലും ഇന്‍ഡോറിലും ഇനി മാസ്ക്ക് ധരിക്കല്‍ ഇഷ്ടാനുസരണമാകാം.അതായത് താൽപ്പര്യമുള്ള ഇനിമുതൽ മാസ്ക്ക് ധരിച്ചാൽ മതി.

ഏറെ പ്രധാനമായി കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏർപ്പടുത്തിയ പ്രതിരോധ മാർഗമാണ് അപ്പോൾ നിര്‍ബന്ധമല്ലാതാക്കിയിരിക്കുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞതിനാലാകാം ഇങ്ങനെയൊരു തീരുമാനം. കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്.ഇനി മാസ്ക്ക് വേണമെങ്കിൽ ധരിക്കാം ഇല്ലെങ്കിൽ നോ പ്രോബ്ലം.

അതേസമയം, കോവിഡ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നടപ്പാക്കിയിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാനും തീരുമാനിച്ചു.
ഭാവിയില്‍ വേണ്ടി വന്നാല്‍ വീണ്ടും നടപ്പാക്കുമെന്നും മെഡിക്കല്‍ സമിതി അറിയിച്ചു. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കല്‍ നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്ക്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് മെഡിക്കല്‍ സമിതി അറിയിപ്പില്‍ വ്യക്തമാക്കി.

രാജ്യം ഇതുവരെ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികള്‍ ഫലപ്രദമാണെന്നും സമിതി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളായി തിരിച്ചാണ് തുടക്കത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. പിന്നീട് ഐ.സി.യുവില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends