Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

എത്ര കിട്ടിയാലും പാഠം പഠിക്കില്ല.....! സൗദിയിൽ പ്രവാസിയുൾപ്പെടെയുള്ള പതിനഞ്ചം​ഗ സംഘം പിടിയിൽ, വീടുകളും കടകളും ലക്ഷ്യം വെച്ച് സകലതും അടിച്ച് മാറ്റും, ഒരുതരി വയറുപോലും ബാക്കിവയ്ക്കാതെ കടന്നുകളയും...!

29 MARCH 2022 03:21 PM IST
മലയാളി വാര്‍ത്ത

ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും, കൊള്ള, അഴിമതി എന്നീ തട്ടിപ്പുകളും മറ്റും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നടപടികളാണ് സൗദി അറേബ്യ നടപ്പിലാക്കി വരുന്നത്. മിക്ക കേസുകളിലും പ്രവാസികൾ ഉൾപ്പെടെ പ്രതികളാകാറുണ്ട്. ചിലർ തടവ് ശിക്ഷയ്ക്ക് വിധേയരായി ഇപ്പോളും അഴിക്കുള്ളിൽ കഴിയുന്നു. ഇത്തരം ഉദാഹരണങ്ങളെല്ലാം കൺമുന്നിലുണ്ടായിട്ടാണ് ഇത്തരം ചെയ്തികളിൽ പ്രവാസികൾ വീണ്ടും ഏർപ്പെടുന്നുത്.

സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടുന്ന കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്.പതിനഞ്ചം​ഗ സംഘമാണ് പിടിയിലായിരിക്കുന്നത്.പ്രതികളിൽ ആറു പേർ ബംഗ്ലാദേശി പൗരന്മാരാണ്. ബാക്കിയുള്ളവരിൽ ഒരു ഇന്ത്യക്കാരനും എട്ടു സൗദി പൗരന്മാരുമാണെന്ന് അൽ ബഹ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു.

വീടുകളും കടകളും വിശ്രമ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. കടകളിൽ നിന്നും വീടുകളിൽ നിന്നും വിശ്രമകേന്ദ്രങ്ങളിൽ നിന്നും ചെമ്പ് കേബിളുകൾ,ഗ്യാസ് സിലിണ്ടറുകൾ, എയർ കണ്ടീഷണറുകൾ എന്നിവ ഇവർ മോഷ്ടിച്ചതായി അൽ ബഹ പൊലീസ് വക്താവ് സൂചിപ്പിച്ചു . അൽ ബഹ മേഖലയിലെ അൽ മഖ്വ ഗവർണറേറ്റിലെ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സൗദി അറേബ്യയിൽ വിവിധ കേസുകളിൽ കഴിഞ്ഞ ദിവസം നാലു പേർക്കു കൂടി വധശിക്ഷ നടപ്പാക്കിയിരുന്നു. മൂന്നു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സിയാദ് ബിൻ അഹ്മദ് അൽ ഹർബി എന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷയ്ക്കു വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചെന്നും മറ്റൊരാളിന്റെ കാറിൽ മനപ്പൂർ‌വം വാഹനമിടിപ്പിച്ചശേഷം ഫോണും പണവും കവർന്നെന്നും അധികൃതർ വ്യക്തമാക്കി.രണ്ടു കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോകുകയും ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഇസ്‌ലാം അബുൽ ഫതൂഹ് എന്ന ഈജിപ്ഷ്യൻ പൗരനെയും വീടുകൾ കൊള്ളയടിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരിമരുന്ന് കൈവശം വയ്ക്കുകയും ചെയ്തതിന് ബന്ദർ ഫൗസ് അദോസരി, അബ്ദുല്ല സഅദ് റബീഅ എന്നീ സൗദി പൗരന്മാരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.‌ കുറ്റം ചെയ്തതായി നാലു പേരും സമ്മതിച്ചതിനെത്തുടർന്ന് വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ വച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends