Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.യിൽ ഇളവുകളിന്മേൽ വീണ്ടും ഇളവുകൾ..!! കൊവി‍ഡ് രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല, രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ ഉറപ്പായും നടത്തണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി

29 MARCH 2022 04:09 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികൾ എല്ലാം ഒഴിഞ്ഞ് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. നിബന്ധനകൾ വെട്ടിക്കുറച്ച് ഇളവുകൾ നൽകുകയാണ് അധികൃതർ. പ്രത്യേകിച്ച് യുഎഇയാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽവച്ച് തന്നെ ആദ്യം മാസ്ക്ക് മാറ്റിയ രാജ്യമാണ് യുഎഇ. ഇത്തരത്തിൽ ഇളവുകൾ മൂലം പ്രവാസികളുടെ ഒഴുക്കാണ് ഇവിടേക്ക് അനുഭവപ്പെട്ടത്. ഇപ്പോൾ ഇളവുകളിൻ മേൽ വീണ്ടും ഇളവുകളുമായി എത്തിയിരിക്കുകയാണ് യുഎഇ.

കൊവി‍ഡ് രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല.യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. എന്നാല്‍ ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെങ്കിലും രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്.

കൊവിഡ് രോഗികളുമായി അടുത്തിടപഴകുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടില്ലെങ്കിലും പിസി ആര്‍ ടെസ്റ്റ് നടത്തണം. കൊവിഡ് പോസിറ്റീവായ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആദ്യ ദിവസവും ഏഴാമത്തെ ദിവസവുമാണ് പരിശോധന നടത്തേണ്ടത്. മുന്‍പ് അഞ്ച് പിസിആര്‍ പരിശോധന വേണമായിരുന്നു യുഎഇയുടെ നിബന്ധന.ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ യാത്രയ്ക്കു മുമ്പായി പിസിആര്‍ പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കിയതാണ് യുഎഇ അനുവദിച്ച ഇളവുകളില്‍ പ്രധാനം. പൂര്‍ണമായും വാക്സിന്‍ എടുത്ത യാത്രക്കായിരിക്കും ഈ ഇളവ് ലഭിക്കുകയെന്ന് നാഷനല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

യുഎഇയില്‍ തുറസായ സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കുകയും ചെയ്തു. ഇനി താത്പര്യമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. വ്യാപാര സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും ഇനിയില്ല. കൊവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ വ്യവസ്ഥയും അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ തിരക്ക് ഇരട്ടിയായി. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവുണ്ട്. നിരവധി പേരാണ് രാജ്യത്തേയ്ക്ക് സന്ദര്‍ശ വിസയില്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നത്.

രാജ്യത്ത് യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന മലയാളികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കൊണ്ടുവരാനുള്ള പദ്ധതിയിടുന്നുണ്ട്. ഇളവ് പ്രാബല്യത്തില്‍ വന്ന ഫെബ്രുവരി 26 ന് വിസ കേന്ദ്രങ്ങളില്‍ അപേക്ഷകളില്‍ വന്‍ വര്‍ധന ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് നാട്ടില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ യുഎഇയിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends