Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

'സ്മാർട്ട്' മാറ്റങ്ങൾക്ക് ദുബൈയിൽ തുടക്കം..! ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളും, ദുബൈ എക്സ്പോ സമാപിക്കുമ്പോൾ പുലരുംവരെ ആഘോഷം, അമ്പത്തിയാറ് രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുക്കും, പ്രവാസികൾ ആഹ്ലാദത്തിൽ

31 MARCH 2022 10:05 AM IST
മലയാളി വാര്‍ത്ത

ആഗോള തലത്തില്‍ ശ്രദ്ധേയമായി മാറിയ ദുബൈ എക്സ്പോ സമാപിക്കുമ്പോൾ പുലരുംവരെയുള്ള ആഘോഷവുമായി എക്സ്പോ സമാപനംമറ്റൊരു ചരിത്രമാക്കാൻ സംഘാടകർ. 192 രാജ്യങ്ങൾ പങ്കെടുത്ത 182 ദിനങ്ങളിലെ ആഘോഷം പുതുമ സമ്മാനിച്ചപ്പോൾ സമാനതകളില്ലാത്ത 'സ്മാർട്' മാറ്റങ്ങൾക്കൂടിയാണ് ദുബായിൽ തുടക്കമായത്.

അടുത്ത എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാനിലെ ഒസാകയിലെ സംഘാടകർക്ക് എക്സ്പോ പതാക ദുബായ് കൈമാറും. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് ഒസാക എക്സ്പോ.പുലരുംവരെയുള്ള ആഘോഷവുമായി എക്സ്പോ സമാപിക്കുമ്പോൾ ലോകം ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

56 രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുക്കും. സന്ധ്യയ്ക്കും രാത്രി 12നും പുലർച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസർ ഷോയുമുണ്ടാകും.തിരക്ക് കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും പാതകൾ, പാർക്കിങ്ങുകൾ, വേദികൾ എന്നിവിടങ്ങളിൽ വിപുല ക്രമീകരണങ്ങൾ ആരംഭിച്ചു.

നാളെയും മറ്റന്നാളും മെട്രോ പകലും രാത്രിയും സർവീസ് നടത്തും.സന്ദർശകർ കഴിയുന്നതും പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.മെട്രോയിൽ വന്ന് എക്സ്പോ വേദിയിലിറങ്ങാം.കാറിൽ വരുന്നവർ ജബൽ അലി മെട്രോ സ്റ്റേഷനിൽ പാർക്ക് ചെയ്ത് മെട്രോയിൽ വരാൻ സൗകര്യമുണ്ട്. എക്സ്പോ പാർക്കിങ്ങിലെ തിരക്ക് കുറയ്ക്കാൻ ഇതു സഹായിക്കും. ദുബായിലെ 9 മേഖലകളിൽ നിന്ന് എക്സ്പോ വേദിയിലേക്ക് സൗജന്യ സർവീസാണ്.

കാർ പാർക്കിങ്ങുകളിൽ നിന്ന് ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്നബിലിറ്റി ഗേറ്റുകളിലേക്കും ഗേറ്റുകളെ ബന്ധിപ്പിച്ചും സർവീസുകളുണ്ട്. തിരക്ക് കണക്കിലെടുത്ത് ടൂറിസ്റ്റ് ബസുകളും ഒരുക്കിയിട്ടുണ്ട്.അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും സർവീസുകളുണ്ട്.എക്സ്പോയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എത്തിയത് 10 ലക്ഷത്തിലേറെ സന്ദർശകർ.

കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും ഉയർന്നു. ഒക്ടോബർ ഒന്നിനു തുടങ്ങിയ മേളയിൽ 2.3 കോടി സന്ദർശകർ എത്തിയതായാണ് കണക്ക്. രണ്ടരക്കോടിയിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

റിയാദില്‍ വേള്‍ഡ് എക്സ്പോ 2030 നടത്താനുള്ള താല്‍പര്യം വെളിപ്പെടുത്തി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപനം നടത്തിയിരുന്നു.ലോകത്തെ വിസ്‌മയിപ്പിച്ച ദുബൈ എക്സ്പോ നഗരിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയ പവിലിയനിലൊന്ന് സൗദിയുടേതായിരുന്നു.

4.8 ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചതായാണ് ഔദ്യോഗിക കണക്ക്. സൗദിയുടെ സമ്ബന്നമായ ചരിത്രത്തെയും സംസ്കാരത്തെയും പ്രകൃതിയിലെ വിസ്മയ കാഴ്ചകളും പ്രദര്‍ശിപ്പിച്ച്‌ ആറ് നിലകളിലായി ഒരുക്കിയ പ്രത്യേക പവിലിയന്‍ ഏറെ ശ്രദ്ധേയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends