Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുവൈത്തിൽ വൻ തീപിടുത്തം, ഇരുപത് കടകൾ തീപിടുത്തത്തില്‍ കത്തി നശിച്ചു, റമസാന്‍ കച്ചവടാവശ്യാര്‍ഥം വന്‍ തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചതിനാൽ വൻ നാശനഷ്ടം...!

01 APRIL 2022 05:25 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറകിയില്‍ വൻ തീപിടുത്തം. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. ആയുധ മാര്‍ക്കറ്റിന് സമീപത്ത് നിന്നുള്ള കടയ്ക്കാണ് തീപിടിച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കു അതിവേഗം പടരുകയായിരുന്നു.

റമസാന്‍ കച്ചവടാവശ്യാര്‍ഥം വന്‍ തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് നഷ്ടം വര്‍ധിപ്പിച്ചു.അതേസമയം, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 അഗ്നി ശമന യൂണിറ്റുകളിലെ നൂറോളം ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെര്‍ഫ്യൂം, പെയിന്റ്, തുകല്‍ തുടങ്ങി വേഗത്തില്‍ കത്തിപ്പിടിക്കുന്ന ഉത്പന്നങ്ങളുടെയും ഇലക്‌ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെയും സാന്നിധ്യം തീ പടര്‍ന്നു പിടിക്കാന്‍ കാരണമായി.

അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്സ്മെന്‍റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ബേയ്സ്മെന്‍റില്‍ നിന്ന് കനത്ത പുകയും തീയുമാണ് ഉയർന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.

ബേസ്‌മെന്റ്, ഗ്രൗണ്ട്, ഒന്നാം നില എന്നിവടങ്ങളിലാണ് തിപിടിത്തം നാശനഷ്ടങ്ങള്‍ വരുത്തിയത്. വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്നതിനാൽ ഇവിടെ പെയിന്‍റും മറ്റും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആളപായമോ പരിക്കോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിരുന്നു.

അതേസമയം, വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. ഈ വര്‍ഷം ഒടുവിലോടെ ടെര്‍മിനല്‍ 2 പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എയർക്രാഫ്റ്റ് ഹാങ്ങേഴ്സ് നിർമാണം അറ്റകുറ്റപ്പണി, റൺവേ, പുതിയ പാസഞ്ചർ കെട്ടിടത്തിന്‍റെ സർവിസ് ബിൽഡിങ് എന്നിവയുൾക്കൊള്ളുന്നതാണ് ഈ ഘട്ടം. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും. കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാനാണ് വ്യോമയാന വകുപ്പ് ശ്രമിക്കുന്നത്. 77 വിമാനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർഗോ സിറ്റിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതോടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ട്രാൻസിറ്റ് ഹബ്ബ് ആയി കുവൈത്ത് മാറുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends