Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളെ വലയ്ക്കുന്ന വിമാന കമ്പനികൾ..! ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം യാത്രക്കാരെ അറിയിക്കാതെ അബൂദബിയിലേക്ക് മാറ്റി, പ്രവാസികളെ പെരുവഴിയിൽ തള്ളി ദുരിതത്തിലാക്കി ഗോ ഫസ്റ്റ്

09 APRIL 2022 06:41 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ വലയ്ക്കുന്ന എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളുടെ അനാസ്ഥ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ കടുത്ത ഉത്തരവാദിത്വമില്ലായ്മയും അധികൃതരുടെ അനാസ്ഥ സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിമാനക്കമ്പനി കൂടെ പ്രവാസികളെ വലയ്ക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ഗോ ഫസ്റ്റ് വിമാനമാണ് യാത്രക്കാരെ അറിയിക്കാതെ അബൂദബിയിലേക്ക് മാറ്റിയത്. ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ഒരു മുന്നറിയിപ്പില്ലാതെ അബൂദബിയിലേക്ക് മാറ്റിയത് ഇതോടെ പ്രവാസികൾ ആകെ ദുരിതത്തിലായി.

മിക്കവരും ഇക്കാര്യം അറിഞ്ഞത് യാത്രയുടെ തലേദിവസം മാത്രമാണ്. മുന്‍കൂര്‍ ഇ-മെയിലോ മെസേജോ ഒന്നുതന്നെ തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.ട്രാവല്‍ ഏജന്‍സിക്കാര്‍ പറഞ്ഞപ്പോഴാണ് യാത്രക്കാരില്‍ പലരും വിവരം അറിയുന്നത്. ഇതും പോരാതെ രാവിലെ പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരമാണ് പുറപ്പെട്ടത്. അതും പ്രവാസികളെ ആകെ വലച്ചു.

പലരുടേയും കണക്കൂകൂട്ടലുകളും താളം തെറ്റി. അബൂദബിയില്‍ ഇറങ്ങിയ ശേഷം സ്വന്തം നിലയിൽ വാഹനം വിളിച്ചും ബസിലുമായാണ് യാത്രക്കാര്‍ ഷാര്‍ജയില്‍ എത്തിയത്.തലേദിവസം എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വിവരം അറിയുന്നതെന്ന് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി പറഞ്ഞു. യു.എ.ഇയില്‍നിന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഏപ്രില്‍ അഞ്ചിന് രാവിലെ 5.30നുള്ള വിമാനം വൈകീട്ട് 6.30ലേക്ക്മാറ്റിയ വിവരം വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം ലഭിച്ചത്.

അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ടായിരുന്നു.ഷാര്‍ജയിലേക്ക് ബസ് ലഭ്യമാക്കുമെന്ന വിവരം മാത്രമാണ് അന്വേഷിച്ചപ്പോള്‍ ലഭിച്ചത്. എന്നാല്‍, അബൂദബിയില്‍ എത്തി ഒരുമണിക്കൂര്‍ കാത്തുനിന്നിട്ടും ബസ് എത്തിയില്ല. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യാനും തുടര്‍ യാത്രയൊരുക്കാനും ഗോ ഫസ്റ്റ് അധികൃതര്‍ പ്ലക്കാര്‍ഡുമായി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല.

മറ്റു വിമാനക്കമ്പനികളുടെ ബസുകള്‍ ദുബൈയിലേക്ക് ഉണ്ടായിരുന്നെങ്കിലും ഗോ ഫസ്റ്റിന്‍റെ ബസ് ലഭിച്ചില്ല. ഇതോടെ വന്‍ തുക നല്‍കി ടാക്സിയിലാണ് പലരും മറ്റ് എമിറേറ്റുകളിലെ താമസ സ്ഥലങ്ങളിലേക്ക് പോയത്. തനിക്ക് സംഭവിച്ച പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗോ ഫസ്റ്റ് വിമാനക്കമ്പനിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ പ്രവാസി.‌‌‌

എയര്‍ ബബ്ള്‍ കരാറുമായി ബന്ധപ്പെട്ട സാങ്കേതികത്വം പറഞ്ഞാണ് വഴിതിരിച്ചുവിട്ടതെന്നാണ് വിവരം. മാര്‍ച്ച്‌ 27 മുതല്‍ എയര്‍ബബ്ള്‍ കരാര്‍ അവസാനിച്ചതോടെ സര്‍വിസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നതാണ് പ്രശ്നത്തിന് കാരണം. തീയതി മാറ്റുന്നതും ഡെസ്റ്റിനേഷനിൽ മാറ്റം വരുത്തതും സ്വാഭാവികമാണ്.

എന്നാൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ ഇതിൽ മാറ്റം വരുത്തുന്നത് കടുത്ത അനാസ്ഥയാണ്.ഏർപ്പെടുത്താമെന്ന് പറഞ്ഞ ബസ് സർവ്വീസ് പോലും നൽകാതെ പ്രവാസികളെ വഞ്ചിക്കുന്ന സമീപനമാണ് ഈ വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മറ്റ് ചില വിമാനങ്ങളും ഈ രീതിയില്‍ വിമാനത്താവളങ്ങള്‍ മാറ്റുന്നുണ്ട്. വിമാനക്കമ്പനികള്‍ മുന്‍കൂട്ടി വിവരം അറിയിക്കാത്തതാണ് പ്രവാസികളെ വലയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends