Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രതീക്ഷ പുലർത്താവുന്നത് ആ ഒരൊറ്റ കാര്യത്തിൽ..! നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാകാൻ ഭാ​ഗ്യം തുണയ്ക്കുമോ? അമ്മയുടെ വരവിനായി കാത്തിരിക്കുന്ന ആ കുരുന്നിനെ വാരിപ്പുണരാൻ‍ നിമിഷ എത്തുമോ?

13 APRIL 2022 09:08 AM IST
മലയാളി വാര്‍ത്ത

മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ അപ്പീല്‍ കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ചാണ് തള്ളിയത്. നിമിഷയുടെ ജീവൻ രക്ഷിക്കാൻ നിരന്തരമായുള്ള പരി‌ശ്രമത്തിലായിരുന്നു കുടുബം. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്തിമ വിധി എതിരായി.

നിമിഷയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടലിലൂടെ സാധ്യമാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സ്ഥിതിക്ക് നിമിഷയുടെ കുടുബം എല്ലാ പ്രതീക്ഷകളും തകർന്ന അവസ്ഥയിലാണ്.പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവ‌ൻ രക്ഷിക്കാൻ നടക്കുന്ന ചർച്ചകളിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈ‌ക്കോടതിയിൽ അറിയിക്കുകയായിരുന്നു.

ഈ ആവശ്യവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ നൽകിയ അപ്പീൽ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി, ജസ്റ്റിസ് നവീൻ ചൗള എന്നിവരുടെ ബെഞ്ച് തള്ളി. ആവശ്യമായ ഇടപെടലുകളെല്ലാം സിംഗിൾ ബെഞ്ച് നടത്തിയതാണ്. നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്താൻ ഇന്ത്യൻ സംഘത്തിനു യാ‌ത്രാനുമതി നൽകണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ കേ‌ന്ദ്രത്തിനു നൽകിയിട്ടുണ്ട്.

 

ഇതിൽ കൂടുതൽ എന്താണു ചെയ്യേണ്ടത്?’ കോടതി ചോദിച്ചു. നിമിഷപ്രിയയുടെ കുടുംബമോ സംഘടനകളോ യെമൻ പൗരന്റെ കുടുംബവുമായി നട‌‌ത്തുന്ന ചർച്ചയ്ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാമെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അനു‌രാഗ് അലുവാലിയ വ്യക്തമാക്കി.

ഒരു കുരുന്ന് നിമിഷയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.അമ്മ എന്ന് മടങ്ങിവരുമെന്ന നിരന്തരം ചോദിക്കുന്ന നിമിഷയുടെ മകളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും. ജീവൻ രക്ഷിക്കാനുള്ള എല്ലാം ശ്രമങ്ങളും അസ്തമയത്തിന്റെ വക്കിൽ നിൽക്കുമ്പോഴും ഒരു പ്രതീക്ഷ വെച്ചു പുലർത്താവുന്നത ഒരൊറ്റ കാര്യത്തിലാണ്.സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ കേസ് എത്തിക്കുക എന്നുള്ളത് മാത്രമാണത്. യെമൻ പ്രസിഡൻ്റ് ഉൾപ്പടെ അംഗങ്ങളായ സമിതിയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ. നിയമ- നീതി സംവിധാനങ്ങൾ സ്വതവേ ദുർബലമായ യെമനിൽ ഗോത്ര നിയമങ്ങളാണ് ഇപ്പോഴും വിധി നിർണ്ണയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അതുകൊണ്ടുതന്നെ പ്രസ്തുത കേസ് സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ എത്തിയാലും വിധി എന്താകുമെന്ന ആശങ്കയും നിയമവിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്. യെമനിലെ ഭരണഘടന സ്വയംഭരണാധികാരമുള്ള ജുഡീഷ്യറിയും സ്വതന്ത്ര ജഡ്ജിമാരും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ജുഡീഷ്യറി നിയന്ത്രിക്കുന്നത് എക്സിക്യൂട്ടീവ്-ബ്രാഞ്ച് കൗൺസിൽ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ എന്നിവയാണ്.

ജഡ്ജിമാരെ നിയമിക്കാനും അവരെ പുറത്താക്കുവാനും എക്സിക്യൂട്ടീവ് ബ്രാഞ്ചിന് അധികാരമുണ്ടെന്നുള്ളതും പ്രത്യേകതയാണ്. മാത്രമല്ല യെമനിലെ ഗോത്ര നിയമങ്ങൾക്കും ഉയർന്ന അധികാരങ്ങളുണ്ട്. നിയമത്തിൻ്റെ വ്യാഖ്യാനത്തിലും പ്രയോഗത്തിലും കാര്യമായ വിവേചനാധികാരം പ്രയോഗിക്കാൻ ഗോത്രങ്ങളിലെ പ്രമുഖരായ ആദിവാസി നേതാക്കൾക്ക് അധികാരമുണ്ട്.

2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന വ്യക്തിയായിരുന്നു തലാല്‍. തുടർന്ന് നിമിഷയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ കോടതിയെ ബോധിപ്പിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൂട്ടുകാരിക്കൊപ്പം ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends