Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗ​ദിക്ക് പുറത്തേക്ക് പണം അയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ബാങ്കുകളിൽ ഏർപ്പെടുത്തിയ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ എല്ലാം തന്നെ പൂർണ്ണമായി പിന്‍വലിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക്, പുതിയ തീരുമാനങ്ങൾ അറിയാം..

13 APRIL 2022 06:25 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക തട്ടിപ്പില്‍ വീഴാതെ ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കാൻ വേണ്ടിയാണ് സൗദിയിലെ ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ഇത് മൂലം നേരിയ ബുദ്ധിമൂട്ടുകൾ പ്രവാസികൾക്കുൾപ്പെടെ അനുഭവപ്പെട്ടെങ്കിലും നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ വേണ്ടിയായിരുന്നു ഈ നടപടി. ബാങ്കുകളിൽ ഏർപ്പെടുത്തിയ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ എല്ലാം തന്നെ പൂർണ്ണമായി പിന്‍വലിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഓണ്‍ലൈന്‍ വഴി രാജ്യത്തിന് പുറത്തേക്ക് പണം അയയ്കുന്നവർ പുതിയ അക്കൗണ്ടിലേക്കാണെങ്കില്‍ പണം അയയ്കുന്നതെങ്കിൽ 24 മണിക്കൂറിന് ശേഷവും മുമ്പ് പണമയച്ച അക്കൗണ്ട് ആണെങ്കില്‍ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതത് അക്കൗണ്ടില്‍ പണമെത്തുക. ചൊവ്വാഴ്‌ച മുതല്‍ പുതുക്കിയ നിര്‍ദേശങ്ങള്‍ നടപ്പായി തുടങ്ങിയിട്ടുണ്ടെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

പതിവ് നടപടിക്രമങ്ങള്‍ അനുസരിച്ച്‌ ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉപഭോക്താക്കള്‍ ഉറപ്പാക്കണമെന്നാണ് പറയുന്നത്.

ഇടപാടുകളില്‍ മുന്‍കരുതല്‍ എടുക്കാനും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാനും ഉപഭോക്താക്കളോട് സെന്‍ട്രല്‍ ബാങ്ക് അഭ്യര്‍ഥിച്ചു. അപ്പോൾ ഇനി സ്വന്തമായി ഇത്തരം റിസ്ക്കുകൾ ബാങ്ക് ഉപഭോക്താക്കൾ കൈകാര്യം ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്.

മുമ്പ് രേഖപ്പെടുത്താത്ത പുതിയ വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി അയക്കാവുന്ന തുക 20,000 റിയാലും ഇലക്‌ട്രോണിക് സേവനങ്ങള്‍ വഴി ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാലുമാക്കി സെന്‍ട്രല്‍ ബാങ്ക് നേരത്തെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

എന്നാല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള പ്രതിദിന പണകൈമാറ്റ പരിധി അവര്‍ക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തന്നെ പുനഃസ്ഥാപിച്ചതായും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറയ്ക്കുന്നതിന് സൗകര്യം ഒരുക്കിയതായും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends