Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അപ്രതീക്ഷിതമായി ആ ചതി...! ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ച്ച, വിവിധ ബാങ്കുകളിൽ നിന്നായി 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച, ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിന് വിലക്ക്, സ്വന്തം ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം ബാക്കിയാക്കി മടക്കം

04 OCTOBER 2022 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾക്കെന്നും താങ്ങും കരുതലുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ മുഖം മലയാളികൾക്ക് ഒരുക്കലും മറക്കാൻ കഴിയില്ല. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രയ്ക്ക് പരിചിതമായിരുന്നു. അറ്റ്‌ലസ് ജ്വല്ലറിയെ ജനകീയമാക്കിയ രാമചന്ദ്രന് ജ്വല്ലറി വീണ്ടും തിരിച്ച് കൊണ്ടുവരണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.എന്നാൽ നിർഭാഗ്യവശാൽ തന്റെ ആഗ്രഹങ്ങളെല്ലാം ബാക്കിവെച്ചാണ് അദ്ദേഹത്തിന്റെ മടക്കം.

അറ്റ്‌ലസ് രാമചന്ദ്രൻറെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് ദുബായിൽ നടന്നു. വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിൽ (ന്യൂ സോനാപ്പൂർ) ആണു സംസ്കാര ചടങ്ങുകൾ നടന്നത്. സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകർമങ്ങൾ ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദർശനം ഒഴിവാക്കിയിരുന്നു.

അറ്റ്‌ലസ് വീണ്ടും തുറന്ന് ശക്തമായി തന്നെ തിരിച്ചുവരണമെന്ന ആഗ്രഹമുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും മൂത്തേടത്ത് രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞിരുന്നു. നാട്ടിൽ പോകണം എന്നതിനേക്കാൾ അറ്റ്‌ലസ് വീണ്ടും തുറക്കണം എന്നായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. ചെറിയ രീതിയിൽ അറ്റ്‌ലസ് വീണ്ടും തുടങ്ങി പഴയ രീതിയിലേക്ക് എത്തിക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇതിനായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂർത്തീകരിക്കാനായില്ല. സ്വന്തം ജീവിതം സിനിമയാക്കണം എന്നതും അറ്റല്‌സ് രാമചന്ദ്രന് ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതും അറ്റ്‌ലസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നതിന് ശേഷം മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വെറും രണ്ട് കിലോ സ്വർണത്തിൽ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതിൽ 20 എണ്ണം യുഎഇയിൽ മാത്രം. ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രൻ്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായിരുന്ന രാമചന്ദ്രൻ്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല നിലയിൽ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയിൽ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്.

വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനെതുടർന്ന് 2015 ഓഗസ്റ്റിൽ അറസ്റ്റിലായിൃ. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീൽ കോടതിയിലെ നടപടികൾക്ക് ശേഷം 2018ലാണ് ജയിൽ മോചിതനായത്.ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (12 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends