പ്രവാസി യുവാക്കളുടെ ശ്രദ്ധയ്ക്ക്...പ്രവാസി യുവാക്കളെ ലക്ഷ്യമിട്ട് ഫിലിപ്പിനോ യുവതികളുടെ സെക്‌സ് വീഡിയോ ചാറ്റ്

പ്രവാസികളായ യുവാക്കളെ ഓണ്‍ലൈന്‍ സെക്‌സിന്റെ കെണിയില്‍ പെടുത്താനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഫിലിപ്പൈനി ഹണി ട്രാപ്പിനെ കുറിച്ചു മലയാളി യുവാവിന്റെ കുറിപ്പു സോഷില്‍ മീഡിയയില്‍ വൈറാലാകുന്നു. തൃശൂര്‍ സ്വദേശിയായ യുവാവിന്റെ അനുഭവം മുന്‍ നിര്‍ത്തിയാണ് ഈ ഹണിട്രാപ്പിനെ കുറിച്ചുള്ള വിശദീകരണ കുറിപ്പ്. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ചാറ്റിങ് റൂമില്‍ നഷ്ടപ്പെട്ട കഥയാണു മിക്ക പ്രവാസികള്‍ക്കും പറയാനുള്ളത്.
ഭീഷണി ഭയന്നു പണം നല്‍കിയവര്‍ പോലും ഈ സംഭവം മാനഹാനിയേ തുടര്‍ന്നു പുറത്തു പറയാന്‍ മടിക്കുന്നു. തൃശൂര്‍ സ്വദേശിയാണ് ഏറ്റവും ഒടുവില്‍ ഈ ഇന്റര്‍നെറ്റ് കുരുക്കില്‍ പെട്ടത്. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന ഇയാളോട് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടായിരം ഡോളര്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളുടെ മാസ വരുമാനമാകട്ടെ 300 റിയാലും. ഇതേ തുടര്‍ന്നു മാനസികസമ്മര്‍ദ്ദം താങ്ങാനാകാതെ യുവാവ് അവധി എടുത്തു നാട്ടിലേയ്ക്കു മടങ്ങി. ഈ കുരുക്കില്‍ നിന്ന് എങ്ങനെ രക്ഷപെടും എന്ന് അറിയാതെ ആശങ്കയിലാണ് ഇയാളും സുഹൃത്തുക്കളും. ഫേസ്ബുക്ക് വഴിയാണു തട്ടിപ്പ് സംഘം വലവിരിക്കുന്നത്.
യുവതിയുടെ ചിത്രങ്ങളുള്ള ഐഡിയില്‍ നിന്നു ഫ്രന്‍ഡ് റിക്വസ്റ്റ് അയക്കും. സ്വീകരിച്ചു കഴിഞ്ഞാല്‍ ഇരയുടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കും. തുടര്‍ന്ന് വീഡിയോ ചാറ്റിനു ക്ഷണിക്കും.ചാറ്റിങ്ങില്‍ യുവതി ശരീരഭാഗങ്ങള്‍ തുറന്നു കാണിക്കും. ഒപ്പം പുരുഷന്മാര്‍ നടത്തുന്ന ചാറ്റ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും.
തുടര്‍ന്ന് ഇതു കാട്ടി ഭീക്ഷണിപ്പെടുത്തുകയാണു പതിവ്. പല യുവതികളും ഗള്‍ഫിന് പുറത്തു നിന്നാണു മലയാളി യുവാക്കള്‍ക്കെതിരെ കെണിയൊരുക്കുന്നത്. കഴിഞ്ഞ മാസം കണ്ണൂര്‍ സ്വദേശിക്കു സമാനരീതിയില്‍ 1500 ഡോളറോളം നഷ്ടമായിരുന്നു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഫെസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപെടുത്തിയാണ് ഇവരുടെ തട്ടിപ്പ്.
https://www.facebook.com/Malayalivartha