Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 

13 JUNE 2017 03:19 PM IST
മലയാളി വാര്‍ത്ത


ആതുര സേവന രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബ്ള്‍ സെന്റര്‍ സേവന പാതയില്‍ 16 വര്‍ഷം പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചികിത്സക്കായി എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2001ലാണ് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

മാരക രോഗങ്ങളുമായി വിദൂര ദിക്കുകളില്‍ നിന്നും ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി മരുന്ന്, ഭക്ഷണം, ചികിത്സാ സഹായങ്ങള്‍, വളണ്ടിയര്‍മാരുടെ സേവനം എന്നിവ നല്‍കിയാണ് പ്രാഥമിക ഘട്ടത്തില്‍ സി.എച്ച് സെന്റര്‍ ശ്രദ്ധേയമായത്.

ആംബുലന്‍സ് സര്‍വീസ്, രക്തദാനം, മൃതദേഹ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടി സി.എച്ച് സെന്റര്‍ ഏറ്റെടുത്ത് നടത്തിയതോടെ സെന്റര്‍ സാധാരണക്കാരന്റെ ആശ്രയമായി. രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്വന്തമായി ലബോറട്ടറിയും സൗജന്യ മെഡിക്കല്‍ സ്‌റ്റോറും നീതി മെഡിക്കല്‍ ഷോപ്പും ആരംഭിച്ച് പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി. കിഡ്‌നി രോഗികളെ സഹായിക്കാനായി 2010ല്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. 17 മെഷീനുകളില്‍ മൂന്ന് ഷിഫ്റ്റുകളായി സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ ഡയാലിസിസ് ഇവിടെ നടത്തി വരികയാണ്. വര്‍ഷത്തില്‍ ഒരു കോടി ഇരുപത്തഞ്ച് ലക്ഷം രൂപ ഡയാലിസിസിനായി സി.എച്ച് സെന്റര്‍ ചെലവഴിക്കുന്നുണ്ട്.

സി.ടി സ്‌കാന്‍, കളര്‍ ഡോപഌ, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നീ സൗകര്യങ്ങളും സി.എച്ച് ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്ക് തികച്ചും സൗജന്യമായും മറ്റുള്ളവര്‍ക്ക് ആശ്വാസ നിരക്കിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. രോഗികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് സി.എച്ച് സെന്റര്‍ പ്രൊജക്ടുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ആതുര സേവന രംഗത്തെ കഴിഞ്ഞകാല അനുഭവങ്ങള്‍ ഊര്‍ജമാക്കിയാണ് ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എസ്ടിഐഎംഎസ്) എന്ന പേരില്‍ സൂപര്‍ സ്പഷ്യാലിറ്റി ചാരിറ്റി ആശുപത്രി എന്ന പുതിയ പദ്ധതിക്ക് സി.എച്ച് സെന്റര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ദേശീയ പാതയോട് ചേര്‍ന്ന് 27 ഏക്കര്‍ ഭൂമി ഈ പദ്ധതിക്കായി കണ്ടത്തുകയും അത് രജിസ്റ്റര്‍ ചെയ്യാനുളള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (34 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (55 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (2 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (2 hours ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends