അബുദാബിയില്‍ 'ലേഡീസ് ബീച്ച്' ഇന്ന് തുറക്കും

തലസ്ഥാനനഗരിയില്‍ സ്ത്രീകള്‍ക്കായി പുതിയ ബീച്ച് തുറക്കുന്നു. അല്‍ ബതീന്‍ ബീച്ചിലെ നിശ്ചിത ഏരിയ ആണ് പുതിയ സൗകര്യങ്ങളോടെ സ്ത്രീകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ബീച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തുറന്നുകൊടുക്കും.
അബുദാബിയിലെ സ്ത്രീകളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതുവഴി സഫലമാകുന്നത്. ആയിരത്തിലധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരേസമയം കുളിക്കുവാനുള്ള സൗകര്യം ബീച്ചിലുണ്ടാകും. ഒപ്പം അയ്യായിരത്തോളം സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള തീരവും സജ്ജമാണിവിടെ. ലോകോത്തര നിലവാരമുള്ള എല്ലാ വിനോദ സങ്കേതങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha