ഹല പതിനാലാം രാവ് 2014 സിഡി പ്രകാശനം ചെയ്‌തു

മാപ്പിള കലാ വേദി കുവൈറ്റ് നടത്തിയ ഹല പതിനാലാം രാവ് 2014 സിഡി പ്രകാശനം ചെയ്‌തു. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഫഹാഹീല്‍ ബ്രാഞ്ചില്‍ പ്രസിഡണ്ട് ഹബീബ് മുറ്റിച്ചൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുവൈത്തി പ്രമുഖനായ അബു തുര്‍ക്കി ഹല പതിനാലാം രാവ് 2014 സിഡി ഗ്രാന്‍ഡ് എം.ഡി.അയ്യൂബിനു കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു.
ഗ്രാന്‍ഡ് ഹൈപ്പര്‍ സി.ഇ.ഒ. സുനീര്‍, മാപ്പിള കലാ വേദി ഭാരവാഹികളായ റാഫി കല്ലായി,അന്‍വര്‍ സാരംഗി,യാസിര്‍ കരിങ്കല്ലത്താണി,റസാക്ക് മുന്നിയൂര്‍,അന്‍വര്‍ തലശ്ശേരി,ഇഖ്‌ബാല്‍ മുറ്റിച്ചൂര്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഹല പതിനാലാം രാവ് 2014 സിഡി ലഭിക്കുന്നതിനായി 65939994, 66362729, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha