ഹാപ്പി ഫാമിലി വെള്ളിയാഴ്ച

ഐ സി എഫ് ദുബൈ സെന്‍ട്രല്‍ നോളജ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കുടുംബ ബന്ധങ്ങളുടെ വിവിധ വശങ്ങളെ അനാവരണം ചെയ്യുന്ന ഹാപ്പി ഫാമിലി ഈ മാസം 20 ന് വൈകിട്ട് 7 മണിക്ക് ദുബൈ മര്‍കസില്‍ നടക്കും.
പ്രശസ്ത കൗണ്‍സിലറും മനശാസ്ത്ര വിദഗ്ധനുമായ ഡോക്ടര്‍ അബ്ദുസ്സലാം ഓമശ്ശേരി നേതൃത്വം നല്‍കും. വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി അധ്യക്ഷത വഹിക്കും .സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരു കുടുംബം സന്തോഷത്തോടെ മുന്നോട്ടു പോകാന്‍ അനിവാര്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി അവതരിപ്പിക്കപ്പെടുന്നതോടൊപ്പം സംശയ നിവാരണത്തിന് അവസരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha