യുഎഇയില്‍ നിന്ന് ഹജ്‌ജിന് പോകാന്‍ അവസരം 4982 പേര്‍ക്ക്

യുഎഇയില്‍ നിന്ന് ഇക്കൊല്ലം ഹജ്‌ജിനു പോകാന്‍ 4982 പേര്‍ക്കാണ് അവസരമെന്നു മതകാര്യ വകുപ്പ്. രാജ്യത്തെ അംഗീകൃത ഹജ്‌ജ് ഗ്രൂപ്പുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം തീര്‍ഥാടകരെ ഹജ്‌ജിനെത്തിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കൊല്ലത്തെ ഹജ്‌ജിനു തീര്‍ഥാടകരെ കൊണ്ടുപോകുന്ന ഗ്രൂപ്പുകള്‍ 10 ലക്ഷം ദിര്‍ഹം സുരക്ഷാ തുക കെട്ടണമെന്നാണു നിയമം. അംഗീകൃത ധനവിനിമയ സ്‌ഥാപനങ്ങള്‍ വഴിയാണു പണം കൈമാറേണ്ടത്.
ഇതില്‍ അഞ്ചു ലക്ഷം ദിര്‍ഹം നിരുപാധിക മതകാര്യ വകുപ്പിന്റെ പേരിലായിരിക്കണം. ശേഷിക്കുന്ന അഞ്ചു ലക്ഷം ദിര്‍ഹം ഗ്രൂപ്പിന്റെയോ ലൈസന്‍സ് ഉടമയുടെയോ പേരിലോ നല്‍കണമെന്നാണു നിര്‍ദേശം. സുരക്ഷാ തുക അടയ്‌ക്കാനുള്ള അവസാന തീയതി ജൂലൈ ഏഴാണ്. നിര്‍ദിഷ്‌ട ദിവസത്തിനുള്ളില്‍ തുക കെട്ടാത്ത ഗ്രൂപ്പുകളെ അയോഗ്യരാക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. യുഎഇയില്‍ നിന്നുള്ള ഹജ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഏകീകരിക്കണമെന്നു ജിദ്ദയില്‍ നിന്നും യുഎഇ മതകാര്യവകുപ്പിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
രാജ്യത്തു തീര്‍ഥാടന സേവനം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം വരെ റജിസ്‌റ്റര്‍ ചെയ്‌തതു 139 ഗ്രൂപ്പുകളാണ്. ഈ ഗ്രൂപ്പുകളെ നാലു തരമായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ട തരമനുസരിച്ചു സുരക്ഷാ തുകയില്‍ വ്യത്യാസമുണ്ടാകും. ഹജ് ക്വോട്ടയില്‍ വിദേശികളുടെ തോത് പരിമിതമാണ്. ഒരു ഗ്രൂപ്പിന് 25 പേരെ ഹജിനെത്തിക്കാനാണ് അനുമതിയുള്ളത്. ഇതില്‍ 22 പേരും സ്വദേശികളായിരിക്കണം. ഈ ക്വോട്ട കൂട്ടണമെങ്കില്‍ അധികൃതരില്‍ നിന്നും പ്രത്യേക അംഗീകാരം വേണം.
തീര്‍ഥാടകരുടെ റജിസ്‌ട്രേഷന്‍ ജൂണ്‍ 15 മുതല്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഈ മാസം 25 വരെ റജിസ്‌ട്രേഷന്‍ സ്വീകരിക്കും. ജൂലൈ ആറിനു ശേഷം റജിസ്‌ട്രേഷന്‍ സ്വീകരിക്കുകയില്ല. ഗ്രൂപ്പുകള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഹജ് സീസണില്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നുണ്ട്. ജൂണ്‍ 29 വരെ ഇതിനായി അപേക്ഷ നല്‍കാം. ഓഗസ്‌റ്റ് ആറ് ബുധനാഴ്‌ച ഈ അപേക്ഷകളില്‍ അംഗീകാരം നല്‍കും.
https://www.facebook.com/Malayalivartha