കേളി വിമാന ടിക്കറ്റ് നല്‍കി

നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റെടുക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫദലിന് കേളി വിമാന ടിക്കറ്റ് നല്‍കി. സ്‌പോണ്‍സറുടെ നിസഹകരണംമൂലമാണ് ഫദല്‍ പ്രതിസന്ധിയിലായത്.
രണ്ടുമാസം മുമ്പാണ് ഫദല്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതുവരെ മറ്റ് ജോലികളും ചെയ്യണമെന്ന് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. പലപ്പോഴും ക്ലീനിംഗ് അടക്കമുള്ള ജോലികളാണ് ഫദലിനു ചെയ്യേണ്ടിവന്നത്.
ഗള്‍ഫ് ജീവിതമെന്ന മോഹന സ്വപ്നവുമായെത്തിയ ഫദലിനു പക്ഷേ അത്തരം ജോലികള്‍ ചെയ്യുന്നതില്‍ താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സ്‌പോണ്‍സറോട് ആവശ്യപ്പെട്ടു.
ചര്‍ച്ചകള്‍ക്കൊടുവില്‍ സ്‌പോണ്‍സര്‍ ഫദലിന്റെ ആവശ്യം അംഗീകരിച്ചു. എന്നാല്‍ ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞ് തിരിച്ചുപോകുന്നതിനാല്‍ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല, എക്‌സിറ്റ് അടിച്ചു നല്‍കാം എന്നാണ് സ്‌പോണ്‍സര്‍ അറിയിച്ചത്. ഈ അവസ്ഥയിലാണ് തിരിച്ചുപോകാനുള്ള വിമാനടിക്കറ്റിനായി ഫദല്‍ കേളി ബഗ്ലഫ് യുണിറ്റ് പ്രവര്‍ത്തകരെ സമീപിച്ചത്.
https://www.facebook.com/Malayalivartha