അല്‍ ഹസ്സ സനയ്യയില്‍ ഒ ഐ സി സി അംഗത്വകാര്‍ഡുകള്‍ വിതരണം ചെയ്തു

ഒ ഐ സി സി ദമ്മാം റീജിയണല്‍ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ ഹസ്സ സനയ്യ ഏരിയയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയിരുന്ന അംഗങ്ങള്‍ക്ക് കെ പി സി സി നല്‍കുന്ന ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. സനയ്യ ഏരിയയിലെ മുതിര്‍ന്ന അംഗം ബഷീര്‍ പലോടിന് ആദ്യ കാര്‍ഡ് നല്‍കിക്കൊണ്ട് റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം.നജീബ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.
മൂന്ന് കൊല്ലത്തെ കാലാവധിയുള്ള ഐ ഡികള്‍ കെ പി സി സി പ്രസിഡണ്ട് വി.എം.സുധീരന്റെ കയ്യൊപ്പോടുകൂടിയാണ് നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് റീജിയണല്‍ പ്രസിഡണ്ട് പി.എം.നജീബ് പറഞ്ഞു. റോയ് ശാസ്താംകോട്ട, ഹമീദ് ചാലില്‍ , ഇ.കെ.സലിം, സി.കെ.സോമന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തോമസ് ആന്റണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സുനില്‍ സ്വാഗതവും കോമളന്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha