പത്തുലക്ഷം കുത്തുകളിലൂടെ ഒരുക്കിയ ചിത്രം പ്രകാശനം ചെയ്തു

വാഹനാപകടത്തില്‍ തകര്‍ന്ന വലതുകൈയുടെ വേദനയെ വരകള്‍ കൊണ്ടും കുത്തുകള്‍ കൊണ്ടും ആനന്ദമാക്കുന്ന ചിത്രകാരന്‍ തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി ബക്കര്‍ പത്തു ലക്ഷം കുത്തുകള്‍ കൊണ്ട് ഒരുക്കിയ ചിത്രം പ്രകാശനം ചെയ്തു.
യു.എ.ഇ. ഉപ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായെൈ ശഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നെല്ലറ ഗ്രൂപ്പ് എം.ഡി. ഷംസുദീന്‍ ഹസ്തദാനം ചെയ്യുന്നതാണ് ചിത്രം. നെല്ലറ ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ വി.കെ. ഹംസ അബ്ബാസിന് നല്‍കിയായിരുന്നു പ്രകാശനം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബഷീര്‍ തിക്കോടി അതിഥികളെ പരിചയപ്പെടുത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍, പുത്തൂര്‍ റഹ്മാന്‍, എ.കെ. ഫൈസല്‍, പി.കെ. അന്‍വര്‍ നഹ, രാജന്‍ കൊളാവി പാലം, എല്‍വിസ് ചുമ്മാര്‍, ബഷീര്‍ മാറഞ്ചേരി, തല്‍ഹാത്, സിദ്ദിക്ക്, അഡ്വ. സാജിദ് അബൂബക്കര്‍, ലത്തീഫ്, ഗഫൂര്‍ ശാസ്, സുബൈര്‍ വെള്ളിയോട്, തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha