ഷിജുവിന്റെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സൗദിയിലെ അല്ഖസീം പ്രവിശ്യയില്‍പ്പെടുന്ന ഖുരൈമാനിലെ താമസസ്ഥലത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എറണാകുളം കോതമംഗലം സ്വദേശി ഷിജു (27) ജീവന്‍ ഒടുക്കിയതാണെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെട്ട് ഷിജുവിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധന നടത്തിയത്.
പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് പിന്നില്‍ എന്നാണ് നിഗമനം. ഒന്നര വര്‍ഷംമുമ്പ് സൗദിയിലെത്തിയ ഷിജു റിയാദ് ആസ്ഥാനമായ അബ്ദുല്‍ അസീസ് അല്‍റാഷിദ് കമ്പനിയുടെ ബുറൈദ ബ്രാഞ്ചില്‍ പ്ലംബര്‍ ആയരുന്നു. ഫിലിപ്പൈന്‍സുകാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആയിരുന്നു ഷിജു താമസിച്ചിരുന്നത്.
കോതമംഗലം വെള്ളിക്കുഴി ആയക്കാട് ആര്‍തുങ്ങല്‍ വീട്ടില്‍ ശിവശങ്കരന്‍ - പത്മ ദമ്പതികളുടെ ഏകമകനാണ് മരിച്ച ഷിജു. മിദ്‌നിബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha