അബൂദബിയില്‍ 1020 ടാക്സികളില്‍ സ്ക്രീനുകള്‍ വരുന്നു

തലസ്ഥാന എമിറേറ്റിലെ ടാക്സികളില്‍ വീഡിയോ സ്ക്രീനുകള്‍ ഘടിപ്പിക്കുന്നു. 1020 ടാക്സികളിലാണ് ഏഴ് ഇഞ്ച് വലിപ്പത്തിലുള്ള സ്ക്രീനുകള്‍ ഘടിപ്പിക്കുന്നത്. ജൂലൈ ആറ് മുതല്‍ സ്ക്രീനുകളോട് കൂടിയായിരിക്കും ഈ ടാക്സികള്‍ നിരത്തിലിറങ്ങുക.
ട്രാന്‍സ് എ.ഡിയും ടാക്സി മീഡിയയും ഒപ്പുവെച്ച ധാരണയുടെ ഭാഗമായാണ് സ്ക്രീന്‍ സജ്ജമാക്കുന്നത്.
സര്‍ക്കാര്‍ അറിയിപ്പുകളും പരസ്യങ്ങളും അബൂദബിയുടെ വിവരണങ്ങളും ഉള്‍ക്കൊള്ളുന്ന 22 മിനിട്ട് വീഡിയോ ആണ് ഹെഡ്റെസ്റ്റിന് പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍.സി.ഡികളിലൂടെ കാണിക്കുക. അറബിയിലും ഇംഗ്ളീഷിലുമാണ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം, പരസ്യങ്ങള്‍ ഏത് ഭാഷയിലും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും.
യാത്രക്കാര്‍ വാഹനത്തില്‍ കയറി മീറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ മാത്രമേ സ്ക്രീനില്‍ വീഡിയോ തെളിയുകയുള്ളൂവെന്ന് ടാക്സി മീഡിയ മാനേജിങ് ഡയറക്ടര്‍ ബ്രെറ്റ് പിയേഴ്സണ്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ 20 ടാക്സികളില്‍ പരീക്ഷണാര്‍ഥത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് കൂടുതല്‍ വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha