റംസാന്‍ സ്‌പെഷല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

അബുദാബി പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള റംസാന്‍ സ്‌പെഷല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഓഫീസേഴ്‌സ് ക്ലബ്ബിലുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പോലീസിലെ വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഈ മാസം 15 വരെ മത്സരങ്ങള്‍ നീണ്ടുനില്‍ക്കും.
പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടുതല്‍ മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഇത്തരം മത്സരങ്ങള്‍ സഹായകരമാവും. ഒപ്പം ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും പുണ്യമാസത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന് അബുദാബി പോലീസ് സ്ട്രാറ്റജി ആന്‍ഡ് പെര്‍ഫോമന്‍സ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ഹമീദ് ബിന്‍ ദാല്‍മോജ് അല്‍ ദാഹേരി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha