യൂണിറ്റി ഇഫ്താര്‍ വേറിട്ട അനുഭവമായി

സൗഹാര്‍ദ്ദത്തിന്റേയും മനഷ്യനന്മയുടെയും പുതിയ സ്‌നേഹതീരങ്ങള്‍ തീര്‍ത്ത് ഖത്തറിലെ വിവിധ മലയാളിസംഘടനകളുടെകൂട്ടായ്യായ യൂണിറ്റി ഖത്തര്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ഘടിപ്പിച്ച സമൂഹ ഇഫ്താര്‍മീറ്റ് പ്രവാസചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. സമൂഹ ഇഫ്തതാറിന്റെ ഉദ്ഘാടന കര്‍മ്മം ഖത്തര്‍ ചാരിറ്റി പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഖാലിദ് ഫക്രു നിര്‍വഹിച്ചു. വര്‍ഷത്തിലൊരിക്കല്‍ വിരുന്നുകാരനായി വരുന്ന റമസാനിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹം തയാറാകണമെന്നും പവിത്രമായ റമസാനിന്റെ ദിനരാത്രങ്ങളെ ധന്യമാക്കാന്‍ ഇത്തരംസമൂഹ നോമ്പുതുറകള്‍ക്ക് സാധ്യമാകുമെന്നും ഖാലിദ് ഫക്രു പറഞ്ഞു. യൂണിറ്റി വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദു്ല്‍ഹമീദ് അധ്യക്ഷത വഹിച്ചു.
യൂണിറ്റിഅംഗസംഘടനകളുടെഉന്നതരായ പണ്ഡിതന്മാര്‍, നേതാക്കന്മാര്‍, പ്രവര്‍ത്തകര്‍, ഖത്തറിലെവ്യാപാര വ്യവസായസാമൂഹികരംഗത്തെ പ്രമുഖര്‍തുടങ്ങിയവര്‍ പങ്കെടുത്ത ഇഫ്താര്‍വിരുന്ന് പ്രവാസസംഘടനാ പ്രവര്‍ത്തകര്‍ക്ക്‌വേറിട്ടനുഭവമായി. മികച്ച സംഘാടനംകൊണ്ടും പ്രവിശാലമായസജ്ജീകരണങ്ങള്‍കൊണ്ടുംയൂണിറ്റിസംഘാടകര്‍ പ്രശംസിക്കപ്പെട്ടു.
റമസാനിന്റെമുന്നോടിയായിജൂണ്‍ 20ന് ക്വാളിറ്റിഹൈപ്പര്‍മാര്‍ക്കറ്റ്ഓഡിറ്റോറിയത്തില്‍ നടന്ന തജ്‌വീദുല്‍ ഖുര്‍ആന്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനവുംസര്‍ട്ടിഫിക്കറ്റുംയൂണിറ്റിയിലെ 12 അംഗസംഘടന ഭാരവാഹികളായഹമദ് അബ്ദുറഹ്മന്‍ (വൈസ് ചെയര്‍മാന്‍ സിജി ഖത്തര്‍),അബ്ദുല്‍കരീംഹാജി( ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെകട്ടറി)കെ.സി. അബ്ദുല്ലത്തീഫ്( ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്), റഫീഖ്അഴിയൂര്‍ ( പ്രസിഡന്റ് ഇന്ത്യന്‍ മുസ്ലിംകള്‍ച്ചറല്‍സെന്റര്‍) അബൂബക്കര്‍അല്‍ഖാസിമി (കേരളഇസ്്‌ലാമിക്‌സെന്റര്‍ പ്രസിഡന്റ്) അബ്ദുല്‍ നാസര്‍ നാച്ചി (ജന..സെക്ര കെ.എം.സി.സി.) ഷൗക്കത്തലി (ജന.സെ്ക്ര എം.ഇ.എസ് ഖത്തര്‍ ചാപ്റ്റര്‍), കെ.സി. അബ്ദുല്‍ഹമീദ് (.പ്രസിഡന്റ്എം.എസ്.എസ്)ഷാനവാസ്.യു (ഖത്തര്‍ ഇന്ത്യന്‍ ഫ്രറ്റേണിറ്റിഫോറംപ്രസിഡന്റ്) ഡോ. അബ്ദുല്‍അഹദ്മദനി (പ്രസിഡന്റ്ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍)കെ.ടി. ഫൈസല്‍ (ഖത്തര്‍ കേരളഇസ്്‌ലാഹിസെന്റര്‍ പ്രസിഡന്റ്) എന്‍.പി. അഹമ്മദ് നസീം (ഖത്തര്‍ കേരളമുസ്ലിംഇസ്ലാഹിസെന്റര്‍വൈസ് പസിഡന്റ്) എന്നിവര്‍ നിര്‍വഹിച്ചു. പ്രമുഖഇസ്ലാമിക പണ്ഡിതന്‍ നാബിക് ബിസ്യൂസമുഖ്യ പ്രഭാഷണം നടത്തിു. ഖത്തറിലെവിവിധസംഘടനകളിലെ പ്രവര്‍ത്തകന്മാര്‍ തമ്മില്‍ സ്‌നേഹവുംസൗഹാര്‍ദ്ദവുംസാഹോദര്യവുംഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌യൂണിറ്റി ഖത്തര്‍ ആദ്യമായിഇത്തരമൊരുഇഫ്താര്‍സംഘടിപ്പിച്ചത്. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ഇഫ്താര്‍ഖത്തറിലെമലയാളികള്‍ക്ക് നവ്യാനുഭവമായി. യൂണിറ്റിചീഫ്‌കോ-ഓര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ ഒളകരസ്വാഗതവുംഇഫ്താര്‍സ്വാഗതംസംഘം ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു. മഷ്ഹൂദ്തിരുത്തിയാട്, എ.പി. ഖലീല്‍ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha