അന്നദാനമാണ് ഏറ്റവും മഹത്തായ പ്രവൃത്തി, വര്‍ഷങ്ങളായി ഭക്ഷണപൊതികള്‍ നല്‍കി വരുന്നെന്ന് ഫാത്തിമ, ദാന ധര്‍മ്മത്തിന്റെ പേരില്‍ യുഎഇയില്‍ ഏറ്റവും പ്രായമുള്ള മനുഷ്യ സ്‌നേഹിയെ ആദരിച്ചു

അന്നം നല്‍കുന്നതിനെക്കാള്‍ പുണ്യപ്രവൃത്തി വെറെയൊന്നുമില്ല.പാവപ്പെട്ടവര്‍ക്ക് അന്നം എത്രത്തോളം നല്‍കുന്നുവോ അത്രത്തോളം സന്തോഷം നമ്മെ തേടി വരുമെന്ന് ഷാര്‍ജ സ്വദേശിനിയായ ഫാത്തിമ അലി പറയുന്നു.
യു എ ഇയില്‍ ഏറ്റവും പ്രായമുള്ള മനുഷ്യ സ്‌നേഹിയെ ആദരിച്ച ചടങ്ങിനിടെയാണ് ഫാത്തിമ മനസ് തുറന്നത്.എണ്‍പത്തി രണ്ടുകാരിയായ ഫാത്തിമ സാധാരണക്കാര്‍ക്ക് എന്നും പ്രചോദവും ദൈവവുമാണ്.ചൊവ്വാഴ്ചയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അവാര്‍ഡ് ലഭിച്ചവരില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയാണ് ഫാത്തിമ അലി.വര്‍ഷങ്ങളായി ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തതിനാണ് ഇവരെ ആദരിച്ചത്.
'എന്റെ ദാന ധര്‍മ്മത്തിന് അംഗീകാരം നല്‍കിയതില്‍ താന്‍ അതീവ സന്തോഷവതിയാണ്, നമ്മുടെ അധികാരികള്‍ പാവപ്പെട്ടവരെ സഹായിക്കുന്നവരെ പിന്തുണക്കുന്നത് നല്ല കാര്യമാണ്, പ്രത്യേകിച്ച് ഇത് പോലെയുള്ള അംഗീകാരങ്ങളൊക്കെ നല്‍കുന്നത്', അവര്‍ വ്യക്തമാക്കി.
'താന്‍ പണ്ട് മുതലേ ജോലിക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കിയിരുന്നെന്നും ഇനിയും അത് തുടരുമെന്നും അവര്‍ പറഞ്ഞു. ചില ചൂട് കാലാവസ്ഥയില്‍ പുറത്ത് പോയി ഭക്ഷണം വിതരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും താന്‍ അത് സന്തോഷപൂര്‍വം ചെയ്യുന്നു' അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha