ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു; ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോഴെല്ലാം പരിഹസിച്ച മോദിയും ബിജെപിയും ഇപ്പോള്‍ അത് നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ കൂടി വിജയമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു. പ്രതിപക്ഷ നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുന്നു. അന്വേഷണ ഏജന്‍സികളെ അതിനായി ദുരുപയോഗം ചെയ്യുന്നു. ഇഡിയെ ബിജെപിയുടെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചു. വോട്ടര്‍പട്ടികയില്‍ വ്യാപകമായ കൃത്രിമം കാട്ടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപി രാജ്യത്ത് നിയമനിര്‍മ്മാണം നടത്തുന്നത്. നിയമനിര്‍മ്മാണങ്ങള്‍ ഹൃദയത്തില്‍ നിന്നുണ്ടാകുന്നതിന് പകരം ജനങ്ങളെ തമ്മില്‍ത്തല്ലിപ്പിക്കുകയെന്ന തലച്ചോറില്‍ നിന്നാണ് ബിജെപി ഓരോന്നിനും രൂപം നല്‍കുന്നത്.
അതിന്റെ ഭാഗമാണ് വഖഫ് നിയമഭേദഗതി. മുസ്ലീംങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നിയമ ഭേദഗതി. വഖഫ് ബോര്‍ഡില്‍ അമുസ്ലീംങ്ങളെ ഉള്‍പ്പെടുത്തിയത് പോലെ ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുവിശ്വാസിയല്ലാത്തെ അംഗത്തെ ഉള്‍പ്പെടുത്തുമോയെന്നും വേണുഗോപാല്‍ ചോദിച്ചു.
പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാഠം പഠിപ്പിക്കണമെന്നതില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ആക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും മോദിയുടെ നടപടി വാക്കുകളില്‍ ഒതുങ്ങുകയാണ്. ദളിത് സമൂഹത്തെ കൈകാര്യം ചെയ്യുന്നതില്‍ മോദിക്കും പിണറായി വിജയനും ഒരേ നിലപാടാണ്.
ഗായകന്‍ വേടനെതിരായ നടപടി അതിന് ഉദാഹരണമാണ്. ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കാന്‍ പിണറായി വിജയന്‍ മോദിക്ക് പഠിക്കുകയാണ്. പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗത്തിന് ഒരു മന്ത്രിയെ നല്‍കാന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറല്ല. അദാനിയാണ് മുഖ്യമന്ത്രിയുടെ പുതിയ പാര്‍ട്ട്ണര്‍. കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ശൈലിയായി കേരളത്തിലെ കമ്യൂണിസമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha