Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

പുരുഷ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പട്ടിയിറച്ചി, വിയറ്റ്‌നാംകാരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുണ്ടോ ?

31 OCTOBER 2014 11:07 AM IST
മലയാളി വാര്‍ത്ത.

വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയ്-യുടെ തെരുവീഥികള്‍ നിറയെ ഇപ്പോള്‍ തകരഷീറ്റുകള്‍ കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡ്ഡുകളാണ്. അവയൊക്കെ കശാപ്പുശാലകളാണ്. ഇറച്ചിയ്ക്കായി പട്ടികളെ കൊല്ലുന്നത് വിയറ്റ്‌നാമില്‍ വളരെ വ്യാപകമായിരിക്കുന്നു. 50 ലക്ഷത്തോളം പട്ടികളെയാണ് ഒരു വര്‍ഷത്തില്‍ ഇവിടെ ഭക്ഷിക്കുന്നത്. പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പട്ടിയിറച്ചിയ്ക്ക് കഴിവുണ്ടെന്ന ഒരു ധാരണ വിയറ്റ്‌നാംകാര്‍ക്കിടയില്‍ ഉളളതും ഈ ക്രൂരത തുടരുന്നതിന് കാരണമാകുന്നുണ്ട്. വാസ്തവത്തില്‍ പട്ടിയിറച്ചിക്ക് അത്തരമൊരു സവിശേഷതയുണ്ടെന്ന് ഇന്നുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നായ്ക്കളെ കിട്ടാതെ വരുമ്പോള്‍ വിയറ്റ്‌നാമിന്റെ പലഭാഗങ്ങളില്‍ നിന്നും വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. തലസ്ഥാനമായ ഹാനോയ്-ല്‍ നിന്നും 100 മൈല്‍ അകലെയുളള സോണ്‍ ഡോംഗ് എന്ന ഗ്രാമത്തിലാണ് ഇവയെ കൊണ്ടെത്തിക്കുന്നത്.
ഇതിന്റെ ഒരു വിശദവിവരം ലഭിക്കുന്നതിനു വേണ്ടി ഡെയ്‌ലി മെയില്‍ ലേഖകനും വിയറ്റ്‌നാമിലെ തന്നെ ഒരു മൃഗസംരക്ഷണപ്രവര്‍ത്തകനും കൂടി നടത്തിയ അന്വേഷണത്തില്‍ പറയു്‌നനത് ഇങ്ങനെയാണ്.
തലസ്ഥാന നഗരിയിലെ ലിന്‍ നാം റോഡിലുളള ഒരു പട്ടിയിറച്ചി റെസ്റ്റോറന്റിനി മുന്നിലെത്തി. തികച്ചും വൃത്തിഹീനമായ ഒരിടം. ദയനീയ ഭാവം നിറഞ്ഞ പട്ടികളെ രണ്ട് കൂടുകളില്‍ അടച്ചിട്ടിട്ടുണ്ട്. കടയുടെ മുന്‍പില്‍ തന്നെ രണ്ട് പട്ടികളെ കൊന്ന് തൊലിയുരിഞ്ഞ് തൂക്കിയിട്ടിരിക്കുന്നു. കടയുടമയോട് അയാളുടെ ബിസിനസിനെക്കുറിച്ചും പട്ടികളെ എവിടെ നിന്നാണ് കിട്ടുന്നത് എന്നൊക്കെ ഒന്നു ചോദിച്ചുതുടങ്ങിയതേയുളളു അയാളുടെ വിധം മാറി. ഇതൊക്കെ അന്വേഷിക്കാന്‍ നിങ്ങള്‍ക്കെന്തു കാര്യം? എന്റെ കട പൂട്ടിക്കാന്‍ വന്നതാണോ, എന്നൊക്കെ ചോദിച്ചു കൊണ്ട് കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. ഞങ്ങളോട് പകവീട്ടാനെന്നവണ്ണം തന്റെയൊപ്പമുളള ഒരാളോട് അയാള്‍ ആംഗ്യഭാഷയില്‍ എന്തോ അറിയിച്ചു. ഉടനെ തന്നെ അയാള്‍ എത്തി കൂട്ടില്‍ കിടന്ന ഒരു പട്ടിയെ ഒരു ദയയുമില്ലാതെ വലിയ ചവണ പോലുളള ഇരുമ്പുകമ്പികൊണ്ട് തൂക്കിയെടുത്ത് തറയിലെറിഞ്ഞു. ഞങ്ങള്‍ നോക്കിനില്‍ക്കേ തന്നെ കശാപ്പു കത്തികൊണ്ട് അതിന്റെ കഴുത്തു കീറി. പാതി ജീവനോടെ കൈകാലിട്ടടിയ്ക്കുന്ന ആ പാവം ജീവിയെ നേരെ തിളച്ച വെളളത്തിലേക്കിട്ടു. ഏതാനും മിനിട്ടുകള്‍ക്കുശേഷം വലിച്ചു പുറത്തിട്ട് അതിന്റെ തോലുരിച്ചു. എന്നിട്ടും വാശിതീരാത്തതുപോലെ ഈ ക്രൂരത കണ്ടു വിറങ്ങലിച്ചു നിന്ന ഞങ്ങളുടെ മുന്നില്‍ വച്ച് മറ്റൊരു പട്ടിയേക്കൂടി അയാള്‍ കൊന്ന് കടയില്‍ കെട്ടിത്തൂക്കി. ഇതിപ്പോള്‍ത്തന്നെ ഞങ്ങളുടെ മുന്നില്‍ വച്ച് ചെയ്തതെന്തിനാ എന്നൊന്ന് ചോദിക്കാന്‍ ശ്രമിച്ചു. മറുപടി പറയാനൊന്നും മിനക്കെടാതെ ഞങ്ങളോട് പൊയ്‌ക്കോളാന്‍ അയാള്‍ ആംഗ്യം കാട്ടി. ചങ്കിടിപ്പോടെ ഞങ്ങള്‍ അവിടെനിന്നും പതിയെ നടന്നു. ഏകദേശം പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഏഷ്യ കനൈന്‍ പ്രൊട്ടക്ഷന്‍ അലയന്‍സിന്റെ വിയറ്റ്‌നാം കോ-ഓര്‍ഡിനേറ്ററായ ചിന്‍ പതിഞ്ഞശബ്ദത്തില്‍ പറഞ്ഞു, ഞാനിപ്പോഴും വിറയ്ക്കുകയാണ്. അതിരാവിലെയോ, വൈകുന്നേരങ്ങളിലോ, മാത്രമാണ് സാധാരണയായി പട്ടികളെ കൊല്ലാറുളളത്. ആദ്യമായിട്ടാണ് ഇത് നേരില്‍ കാണുന്നതെന്നും ചിന്‍ പറഞ്ഞു. പട്ടിയിറച്ചി ലഭിക്കുന്ന റെസ്റ്റോറന്റുകളില്‍ പോയി അവ കഴിക്കുന്ന വിയറ്റനാംകാര്‍ ആരും ഇവയെ ഇത്ര ക്രൂരമായി കൊന്നിട്ടാണ് ഇറച്ചി ലഭ്യമാക്കുന്നതെന്ന് അറിയുന്നില്ലെന്നും അത് അറിയാനിടയായാല്‍ അവര്‍ ആ ശീലം ഉപേക്ഷിക്കുമെന്നും ചിന്‍ പ്രതീക്ഷയോടെ പറഞ്ഞു.
ഹാനോയ് സന്ദര്‍ശിക്കുന്നതിന് തലേന്ന് ഞങ്ങള്‍ സോണ്‍ ഡോംഗ് ഗ്രാമത്തില്‍ പോയിരുന്നു. അവിടെ പട്ടിക്കച്ചവടക്കാരന്‍ ഗുയേന്‍ ടോംഗിനെ കണ്ടു. ഒറ്റ ദിവസത്തില്‍ 400-ഓളം പട്ടികളെ കച്ചവടം നടത്തിയതിന്റെ സന്തോഷത്തിലായിരുന്നു അന്ന് അയാള്‍. പട്ടിയിറച്ചി കച്ചവടം ഗ്രാമത്തെ സാമ്പത്തിക ഉയര്‍ച്ചയിലേക്കെത്തിച്ചിട്ടുണ്ട്. മിക്ക പട്ടിക്കച്ചവടക്കാര്‍ക്കും രണ്ടു വീടുകളുണ്ട്. ഒന്ന് ബിസിനസിനായിട്ടുളളതും മറ്റൊരു മൂന്നു നില കെട്ടിടം കുടംബത്തോടൊപ്പം കഴിയുന്നതിനുമായി ഉപയോഗിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസങ്ങളോളം നീണ്ടയാത്രയ്‌ക്കൊടുവിലാണ് പട്ടിയിറച്ചി വിശേഷഭോജ്യമായി കരുതുന്ന ഹാനോയ്-ല്‍ പട്ടികള്‍ എത്തുന്നത്. ഒരു ചെറിയ കൂടിനുളളില്‍ കുത്തി ഞെരുക്കി മൈലുകളോളം യാത്രചെയ്യുന്നതിനിടയില്‍ അവയ്ക്ക് ഭക്ഷണമോ വെളളമോ നല്‍കാറില്ല. യാത്രയ്ക്കിടെത്തന്നെ ചിലത് ചത്തുപോകും.
പട്ടിയിറച്ചി റെസ്റ്റോറന്റുകളുടെ എണ്ണം കൂടുന്നതുപോലെ തന്നെ വളര്‍ത്തുപട്ടികളുടെ എണ്ണവും കൂടുന്നുണ്ട് എന്നുളളതാണ് വിചിത്രമായ വസ്തുത. പട്ടിയെ കൊന്നുതിന്നാന്‍ ആഗ്രഹിക്കുന്നവരും ഓമനിച്ചു വളര്‍ത്താനാഗ്രഹിക്കുന്നവരും അവിടെ സുലഭം. ഒരേ തെരുവിന്റെ ഒരു വശത്ത് പട്ടിയിറച്ചിലഭിക്കുന്ന റെസ്റ്റോറന്റും അല്‍പം മാറി വളര്‍ത്തുപട്ടികള്‍ക്കായുളള വില കൂടിയ തുകല്‍കോളറുകളും മറ്റുവസ്തുക്കളും വില്‍ക്കുന്ന കടകളും കാണാം.
പട്ടിയിറച്ചി കഴിക്കുന്നത് ഉപേക്ഷിക്കാന്‍ വിയറ്റ്‌നാമില്‍ പ്രചരണം നടത്തുന്ന സ്ഥാപനമാണ് സൊയ് ഡോഗ് ഫൗണ്ടേഷന്‍. ബുദ്ധമതവിശ്വസികള്‍ കൂടുതലുളള ആ രാജ്യത്ത് ഈ തൊഴില്‍ വേഗത്തില്‍ ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയുളളതെന്ന് സ്ഥാപനത്തിന്റെ സ്ഥാപകന്‍ ജോണ്‍ ഡാലി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (6 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (6 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (6 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (7 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (7 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (7 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (7 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (8 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (10 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (10 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (11 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (11 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (11 hours ago)

Malayali Vartha Recommends