അധ്വാനിച്ചുണ്ടാക്കിയതെല്ലാം സമൂഹത്തിനായി മാത്രം

യു.കെയിലെ വെര്‍മോണ്ടിലുള്ള ബ്രാട്ടില്‍ബൊറൊ എന്ന കൊച്ചു പട്ടണത്തില്‍ എല്ലാവര്‍ക്കും പരിചിതനാണ് 92 കാരനായ റൊണാള്‍ഡ് റീഡ്. മിതഭാഷിയായ റീഡ് എല്ലാവരോടും മാന്യമായി ഇടപെടും. അവിടെയുള്ള ഒരു പെട്രോള്‍ സ്റ്റേഷന്‍ അറ്റന്‍ഡന്റായി ജോലി നോക്കിയിരുന്നപ്പോഴും അതിനുശേഷം അവിടെയുള്ള ഒരു സ്റ്റോറിന്റെ ഗേറ്റ് കീപ്പറായി ജോലി ചെ.യ്യുമ്പോഴുമെല്ലാം സൗമ്യതയോടും ശാന്തതയോടുമായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നത്.
ബിരുദം നേടിയതിനുശേഷം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ഉത്തര ആഫ്രിക്ക, ഇറ്റലി, എന്നിവിടങ്ങള്‍ കൂടാതെ സഖ്യകക്ഷികളുടെ പസഫിക് ഓഷന്‍ ഏരിയാ കമാന്‍ഡ് ആയ പസഫിക് ഓഷന്‍ തിയറ്ററില്‍ വരെ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് റീഡ് എന്നുള്ള വിവരമെല്ലാം എല്ലാവര്‍ക്കും അറിയാം.
ബ്രാട്ടില്‍ബൊറൊയിലെ ബ്രൂക്‌സ് മെമ്മോറിയല്‍ ലൈബ്രറിയിലെ നിത്യ സന്ദര്‍ശകനായിരുന്ന റീഡിന് തികച്ചും യോജിക്കുന്ന പേരാണ് അതെന്നും എല്ലാവരും പറയുമായിരുന്നു. അങ്ങനെ എല്ലാവരുടെയും സുഹൃത്തായിരുന്ന റീഡ് കഴിഞ്ഞ വര്‍ഷം അവസാനം മരിച്ചപ്പോള്‍ കുടുംബത്തിലുള്ള ഒരാള്‍ കടന്നു പോയതു പോലുള്ള ഒരു നഷ്ടബോധം ബ്രാട്ടില്‍ബൊറൊ പട്ടണത്തിലുള്ള എല്ലാവര്‍ക്കും തോന്നിയിരുന്നു.
എന്നാല്‍ അവരെല്ലാവരും ഞെട്ടിയത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ്. അവിടെയുള്ള ബ്രൂക്‌സ് മെമ്മോറിയല്‍ ലൈബ്രറിക്കും ബ്രാട്ടില്‍ബോറൊ മെമ്മോറിയല്‍ ആശുപത്രിക്കും യഥാക്രമം 7,25,40,000 രൂപയും 2,79,00000 രൂപയും സംഭാവന ചെയ്തു കൊണ്ടുള്ള റീഡിന്റെ ചെക്ക് എത്തിയത് അപ്പോഴാണ്.
തടി ബിസിനസ്സില്‍ ഏര്‍പ്പെട്ട് റീഡ് ധാരാളം പണം സമ്പാദിച്ചിട്ടുണ്ടായിരുന്നുവെന്നും അവ തന്റെ മരണശേഷം പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് സംഭാവനയായി നല്‍കണമെന്ന് വില്‍പ്പത്രത്തില്‍ എഴുതിയിട്ടുണ്ടായിരുന്നുവെന്നും റീഡിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയപ്പോഴാണ് ജനങ്ങളറിയുന്നത്. ഇത്രയും പണം കൈയ്യില്‍ വച്ചു കൊണ്ടാണ് അതി സാധാരണക്കാരനായി റീഡ് ജോലി ചെയ്തിരുന്നതും ജീവിച്ചിരുന്നതും എന്ന് അറിഞ്ഞ അവരുടെയെല്ലാം മനസ്സില്‍ റീഡിനോടുള്ള മതിപ്പ് വര്‍ദ്ധിച്ചിട്ടേയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha