സൗന്ദര്യം വർധിക്കാൻ നടിയുടെ ശസ്ത്രക്രിയ; ഒടുവിൽ മൂക്കിന്റെ തുമ്പ് നഷ്ട്ടമായി, ആത്മഹത്യാശ്രമവും, കോടികളുടെ നഷ്ടവും; ശസ്ത്രക്രിയക്ക് ആയിരങ്ങൾ കരകയറാൻ കോടികളും

പ്രായം എത്ര ആയാലും മുഖത്ത് യുവത്വം നില നിർത്താൻ ശ്രമിക്കുന്നവരാണ് യുവാക്കൾ, അതിനായി അവർ എന്തും ചെയ്യാൻ റെഡിയാണ്. പ്രശസ്തിയിൽ നിൽക്കുന്ന ഒരുപാട് താരങ്ങൾ സർജറികൾ ചെയ്‌ത് സൗന്ദര്യം വർധിപ്പിച്ചതിനെ കുറിച്ച് നമുക്കറിയാവുന്നതാണ്. ഇത്തരത്തിൽ സൗന്ദര്യ വർധനവിനായി ശ്രമിച്ച് ഒടുവിൽ വിനയായി മാറിയിരിക്കുകയാണ് ചൈനയിലെ ഒരു പ്രശസ്ത നടിക്ക്. ചിലരെങ്കിലും ചൈനയിലെ ഗോ ലീ എന്ന നടിയെ കുറിച്ച് കേട്ടിട്ടുണ്ടാകും. വളരെ പ്രശസ്ത നടിയും ഗായികയുമായ ഗോ ലീ കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ടാണ് പ്രശസ്തിയിലേക്ക് കുതിച്ചുയർന്നത്.
നിരവധി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അഭിനയിച്ച ഗോ ലീയെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതുപരിപാടികളിലൊന്നും കാണാൻ കഴിയാതായി. നടിയുടെ ആരാധകർ കാരണം തിരക്കിയെങ്കിലും ഒന്നും അറിയുവാൻ കഴിഞ്ഞില്ല. ഒടുവിൽ, ഇടവേളയ്ക്കു ശേഷം ഗോ ലീ കഴിഞ്ഞ ആഴ്ചയിൽ വെയ്‌ബോ എന്ന ചൈനീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പട്ടു. അമ്പതുലക്ഷത്തിലധികം വരുന്ന തന്റെ ഫോളോവേഴ്സിനോട് അജ്ഞാതവാസത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. തന്റെ മൂക്കിന്റെ തുമ്പ് നഷ്ടമായി. യാഥാർഥ്യത്തിൽ തുമ്പ് നഷ്ട്ടമായതല്ല മൂക്കിൻെറ തുമ്പത്തെ സെല്ലുകൾ നഷ്ടമായി ദ്രവിച്ചു പോയതായിരുന്നു. കൂടാതെ മുറിഞ്ഞ മൂക്കിന്റെ ചിത്രവും പോസ്റ്റ് ചെയ്യുകയുണ്ടായി.
ചൈനയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഈ ചിത്രം വളരെ ഏറെ ചർച്ചകൾക്ക് കാരണമായി. 'മൂക്കൊഴികെ നിന്റെ മുഖം സുന്ദരമാണ്. മൂക്കിന്റെ നീളം അല്‍പം കുറച്ചാല്‍ പിന്നെ എല്ലാം തികഞ്ഞ മുഖം'. അടുത്ത സുഹൃത്തിന്റെ ഈ വാക്കുകളാണ് ഗോലിയുടെ ജീവിതം മാറ്റിമറിച്ചത്. പലവട്ടം കണ്ണാടിയിലൂടെ തന്റെ മുഖം കണ്ടപ്പോൾ ഗോലിയ്ക്കും സുഹൃത്ത് പറഞ്ഞത് സത്യമാണെന്ന് തോന്നിയിരുന്നു. തുടർന്ന്, ചങ്ങാതിയുടെ നിർദ്ദേശത്തോടെ ഗ്വാന്‍ചോ നഗരത്തിലെ ഒരു സൗന്ദര്യ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ പോവുകയും തുടർന്ന് നാലുമണിക്കൂർ നീളുന്ന ശസ്ത്രക്രിയയും നടത്തി. എന്നാൽ, ഇനി തന്റെ മുഖം സുന്ദരമാകുമെന്ന് കരുതിയതിൽനിന്നും വ്യത്യസ്തമാവുകയായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അണുബാധയുണ്ടായി. അസഹ്യമായ വേദനയും. മൂക്കിന്റെ തുമ്പ് ക്രമേണ കറുപ്പായി. കോശങ്ങള്‍ക്ക് അകാല മരണവും സംഭവിച്ചു.
ഏതാനും ആയിരങ്ങള്‍ മാത്രം ചെലവ് വന്ന ആ ശസ്ത്രക്രിയ ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് കര കയറാന്‍ ഇതുവരെ നടിക്ക് ചിലവായത് അമ്പതു ലക്ഷം രൂപയാണ്. ഇനി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു ആരോഗ്യം വീണ്ടെടുത്താൽ മാത്രമേ മൂക്കിൽ മറ്റൊരു ശാസ്ത്രക്രിയയും നടത്താൻ കഴിയുകയുള്ളൂ. ഇപ്പോൾ ഗോ ലീക്ക് സ്വന്തം മുഖം കാണുന്നത് പോലും ഇഷ്ടമില്ല. ചിലദിസങ്ങളിൽ ആത്മഹത്യക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്ന് പറയുകയുണ്ടായി.
താരത്തിന്റെ അഭിനയജീവിതം നഷ്ട്ടപെട്ടിരിക്കുകയാണ്. കൂടാതെ കരാർ ഒപ്പിട്ട സിനിമകളും പരസ്യകമ്പനികളും പിന്മാറി. കരാർ ഒപ്പിട്ട ചലച്ചിത്ര കമ്പനികൾ ഇപ്പോൾ നഷ്ടപരിഹാരത്തിനായി കേസും കൊടുത്തിരിക്കുകയാണ്. മറ്റാർക്കും ജീവിതത്തിൽ ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത് എന്നാണ് ഗോ ലീ ഇപ്പോൾ പറയുന്നത്. ചൈനയിൽ അംഗീകാരം ഇല്ലാത്ത നിരവധി സൗന്ദര്യ ശസ്ത്രക്രിയ കേന്ദ്രങ്ങളുണ്ട് അവയ്‌ക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തണമെന്നും നടി ഇപ്പോൾ പറയുന്നുണ്ട്. ഇത്തരം ശസ്ത്രക്രിയകൾക്ക് അനുമതി ഇല്ലാത്ത ആശുപത്രിയിലായിരുന്നു ലീയുടെയും ശസ്ത്രക്രിയ നടന്നത്.
https://www.facebook.com/Malayalivartha