Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിൽ പൂക്കൾ വിരിയുന്നു...മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്. ആ​ഗോളതാപനം വർദ്ധിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി

28 SEPTEMBER 2023 07:08 PM IST
മലയാളി വാര്‍ത്ത


അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങി. തൂവെള്ള നിറത്തിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലയിൽ പല വർണങ്ങളിൽ വിടർന്നു നിൽക്കുന്ന പൂക്കൾ കാണാൻ തന്നെ നല്ല ഭംഗിയാണ് , എന്നാൽ, ഈ പൂക്കൾ വിരിയുന്നതിൽ സന്തോഷിക്കുകയല്ല, നിരാശപ്പടുകയാണ് വേണ്ടതെന്നാണ് ശാസ്ത്രലോകം പറയുന്നത്. മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്. ആ​ഗോളതാപനം വർദ്ധിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി.

ഐസും മഞ്ഞും മൂടിക്കിടക്കുന്നതിനാൽ, ചെടികൾക്ക് വളരാൻ മുമ്പ് അധികം സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. മരങ്ങളോ കുറ്റിച്ചെടികളോ ഇല്ലാത്ത ഭൂപ്രദേശത്ത് സസ്യങ്ങളുടെ സാന്നിധ്യമുള്ളത് സൗത്ത് ഓർക്ക്‌നി ദ്വീപുകൾ, സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾ, പടിഞ്ഞാറൻ അന്റാർട്ടിക് പെനിൻസുല എന്നിവിടങ്ങളിൽ മാത്രമാണ്.. മഞ്ഞുമലകളാൽ നിറഞ്ഞ് മരവിച്ചിരിക്കുന്ന ഭൂഖണ്ഡത്തിൽ അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക്ക് പേൾവോർട്ട് എന്നിങ്ങനെ രണ്ട് ഇനം പൂച്ചെടികൾ മാത്രമാണുള്ളത്.

ആ​ഗോളതാപനം മൂലം മഞ്ഞ് ഉരുകി തുടങ്ങിയതിനാലാണ് ഇവിടത്തെ ചെടികളിലെ വളർച്ചയും വേഗത്തിലായി തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 50 വർഷത്തെ സർവേകൾ പരിശോധിക്കുമ്പോൾ ഈ പ്രദേശങ്ങൾ സസ്യങ്ങളാൽ കൂടുതൽ സമ്പന്നമാകുന്നുവെന്ന് മാത്രമല്ല, കാലാവസ്ഥ ചൂടുപിടിക്കുന്നതിനനുസരിച്ച് അവ ഓരോ വർഷവും വേഗത്തിൽ വളരുകയും ചെയ്യുന്നുണ്ട്. 1960 മുതൽ 2009 വരെയുള്ള 50 വർഷങ്ങളിലുണ്ടായ വളർച്ച 2009-2019 കാലഘട്ടത്തിൽ ഉണ്ടായതായി സർവേ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരുൾപ്പെടെയുള്ള എല്ലാ സസ്തനികൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ഭൂമിയിൽ ചൂട് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ​ഗവേഷക സംഘത്തെ നയിച്ചത് ബ്രിസ്റ്റോൾ സർവകലാശാലയിലെ പാലിയോക്ലൈമേറ്റ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫാർൺസ്വർത്ത് ആണ്. സൂര്യന്റെ ചൂട്, ഭൂഖണ്ഡങ്ങളുടെ ഭൂമിശാസ്ത്രത്തിലുണ്ടായ മാറ്റം, കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ കാരണമായിരിക്കും ഭാവിയിൽ കാലാവസ്ഥ മാരകമായി മാറാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമധ്യരേഖയിൽ പാംഗിയ അൾട്ടിമ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. സമുദ്രത്തിൽ നിന്ന് വളരെ ദൂരെയുള്ള പരന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി. പാംഗിയ അൾട്ടിമ കാലാവസ്ഥയെയും സ്വാധീനിക്കും. കാർബൺ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്ന അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതായിരിക്കും പാംഗിയ അൾട്ടിമ. അതിനാൽ വായുവിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരാൻ സാധ്യതയുണ്ട്.

മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലെ എല്ലാ സസ്തനികൾക്കും കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ഡോ. ഫാർൺസ്‌വർത്തും അദ്ദേഹത്തിന്റെ സംഘവും പറയുന്നു. മിക്കവാറും എല്ലാ പ്രദേശങ്ങൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ചൂടാകും ഭൂമിയിൽ അനുഭവപ്പെടാൻ പോകുന്നത്. കൂട്ട വംശനാശത്തിന് അവ കാരണമായേക്കാം. സസ്തനികൾ കുറച്ചുകാലം പിടിച്ചു നിന്നേക്കാം. എങ്കിലും 200 ദശലക്ഷം വർഷങ്ങൾക്കിപ്പുറം ഭൂമിയിൽ നിന്നും സസ്തനികൾ അപ്രത്യക്ഷമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (3 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (3 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (4 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (4 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (4 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (4 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (4 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (5 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (5 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (6 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (6 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (8 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (8 hours ago)

Malayali Vartha Recommends