പുഴ വൃത്തിയാണെന്ന് തെളിയിക്കാന്‍ മേയര്‍ ചെയ്തതെന്താണെന്നോ?

വളരെയധികം മലിനപ്പെട്ടിരുന്ന പുഴ ഇപ്പോള്‍ വൃത്തിയാണെന്നും ഉപയോഗ്യമാണെന്നും മേയര്‍ പലതവണ ജനങ്ങളോട് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഇനിയെങ്ങനെ അത് മനസ്സിലാക്കികൊടുക്കുമെന്നു ചിന്തിക്കെ പെട്ടെന്നൊരു ആശയം മനസ്സില്‍ തെളിഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ആ പുഴ ഉപയോഗയോഗ്യമാണെന്നു തെളിയിക്കാനായി പുഴയിലേയ്ക്കിറങ്ങി കുളിക്കാന്‍ തുടങ്ങി. ഇതു കണ്ട് എല്ലാപേരും അതിശയിച്ചു പോയി. ഹെനാന്‍ നഗരത്തിലാണ് വ്യത്യസ്തമായ ഈ സംഭവം അരങ്ങേറിയത്.
മുന്‍പ് വളരെയധികം മലിനാവസ്ഥയിലാണ് പുഴ കിടന്നിരുന്നത്. തുടര്‍ന്ന് ലീ സുന്‍ഗുവ എന്ന മേയര്‍ അദ്ദേഹത്തിന്റെ സ്വന്തം പദ്ധതിയില്‍ നദി ശുദ്ധീകരിക്കുകയായിരുന്നു. നദിയിലെ വെള്ളം ഇനി നിത്യജീവിതത്തില്‍ ഉപയോഗിക്കാമെന്ന് മേയര്‍ ജനങ്ങളോട് വ്യക്തമാക്കി.
എന്നാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിനും മുന്‍പേ എത്രത്തോളം വൃത്തി നദിക്കുണ്ടെന്ന് സ്വയം തെളിയിച്ച് കാണിക്കാന്‍ മേയര്‍ തന്നെ രംഗത്ത്
വരികയും നദിയില്‍ ഇറങ്ങി കുളിക്കുകയുമായിരുന്നു. താന്‍ ഇത്തരത്തില്‍ ചെയ്തത് നദി കൂടുതല്‍ വ്യത്തിയാണെന്ന് തെളിയിക്കാനാണെന്ന് മേയര്‍ പറഞ്ഞു. നദിയിലെ വെള്ളം കുടിക്കാനും ഉപയോഗിക്കാമെന്ന് മേയര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha