നിരവധി തീറ്റമത്സരം നിങ്ങള്‍ കണ്ടും കാണും, പക്ഷെ ഇതു വ്യത്യസ്തം

നിരവധി തീറ്റമത്സരങ്ങള്‍ ഇപ്പോള്‍ നടക്കാറുണ്ട് . എന്നാല്‍ കടുപ്പമുള്ള തീറ്റമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറച്ച് പേര്‍ മാത്രമാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ മുളക് തീറ്റ മത്സരമാണ് ഹുനാന്‍സില്‍ അരങ്ങേറിയത്. ഈ മത്സരത്തില്‍ നല്ല ചുവന്ന് പഴുത്ത എരിവുള്ള മുളക് കഴിച്ചാല്‍ മാത്രം പോര മുളക് ഇട്ടിരിക്കുന്ന വെള്ളത്തില്‍ കിടക്കുകയും വേണം.
ഒരു മിനിട്ടില്‍ 15 മുളക് കഴിച്ചയാളാണ് മത്സരത്തില്‍ വിജയിച്ചത്. മത്സരത്തിന്റെ വിവിധ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വലിയ ബൗള്‍ പോലെയുള്ള ഗ്ലാസ് പാത്രത്തില്‍ മത്സരാര്‍ത്ഥികള്‍ ഇറങ്ങി നില്‍ക്കുമ്പോള്‍ അതിലേക്ക് മുളക് ചേര്‍ന്ന വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നത്.
ചിലര്‍ മുളക് കഴിക്കുന്നതോടൊപ്പം ശുദ്ധമായ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മത്സരം തീരുമ്പോള്‍ പങ്കെടുത്തവരുടെ അകവും പുറവും
ഒരുപോലെ പുകയ്ക്കുന്ന ഒരു മത്സരം തന്നെയാണ് ഇതെന്ന് നിസ്സംശയം പറയാം.
https://www.facebook.com/Malayalivartha