ബാഹുബലി കണ്ട് ശസ്ത്രക്രിയ ചെയ്തു, പിന്നീട് ഓപ്പറേഷന്‍ തീയറ്ററില്‍ സംഭവിച്ചത് മറ്റൊന്ന്...?

സിനിമ കാണുന്നത് എല്ലാവര്‍ക്കും ഹരമാണ്. ഇഷ്ടപ്പെട്ട ചിത്രം കാണുന്നതിനിടക്ക് വല്ല ചിപ്‌സോ സ്‌നാക്‌സോ കഴിക്കുന്നതും മനുഷ്യന്റെ ശീലമാണ്.
പക്ഷെ ഇഷ്ട സിനിമ കണ്ടു കൊണ്ടിരിക്കെ സാഹസികമായ പ്രവര്‍ത്തിയിലേര്‍പ്പെടാന്‍ ആരും ശ്രമിക്കാറില്ല. എന്നാല്‍ അങ്ങനെ ചെയ്തു ഒരു സ്ത്രീ ശ്രദ്ധ നേടിയിരിക്കുകയാണ്. ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിനിയായ വിനയ കുമാരിയാണ് (43) ശസ്ത്രക്രിയ നടക്കുമ്പോള്‍ ബാഹുബലി രണ്ട് കണ്ട് വാര്‍ത്തകളില്‍ ഇടം നേടിയത്.
നഴ്‌സായ ഇവരെ ബ്രെയിന്‍ ട്യൂമര്‍ കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . തലയുടെ ഇടത് ഭാഗത്തുള്ള സെന്‍സറി കോര്‍ട്ടക്‌സില്‍ നിന്നും മുഴ നീക്കം ചെയ്യുമ്പോള്‍ വിനയകുമാരി ബോധാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍ ശ്രീനിവാസ റെഡ്ഢി പറഞ്ഞു.
അതേസമയം ഒന്നര മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയായതിനാല്‍ മൂന്നര മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വിനയ കുമാരിക്ക് മുഴുവന്‍ കാണാന്‍ പറ്റിയില്ല.
https://www.facebook.com/Malayalivartha