'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' ഇണയ്ക്ക് വേണ്ടി സഹോദരന്‍മാരുടെ പോരാട്ടം, വെെറലായി വീഡിയോ

കെനിയയിലെ മസായ് മാറയില്‍ സംഭവം നടന്നത്.പുല്‍മേട്ടില്‍ അസലമായി കിടക്കുന്നതിനിടയിലാണ് ഒരു പെണ്‍സിംഹം അനിയന്‍ സിംഹത്തിന്റെ അടുത്ത് എത്തുന്നത്. പെണ്‍സിംഹത്തിന്റെ വരവ് കണ്ടപ്പോള്‍ അനിയന്‍ സിംഹത്തിന്റെ മനസില്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിഞ്ഞിരുന്നു. അടുത്തെത്തിയ പെണ്‍സിംഹത്തോട് സല്ലപിക്കാന്‍ തുടങ്ങിയപ്പോയാഴിരുന്നു സ്വര്‍ഗത്തിലെ കട്ടുറുമ്ബായി ചേട്ടന്‍ സിംഹത്തിന്റെ കടന്നുവരവ്.
ഇതോടെ ഇണയെ കെെവിടാതിരിക്കാന്‍ ഒരു ഏറ്റുമുട്ടല്‍ ആവശ്യമാണെന്ന തിരിച്ചറിവില്‍ അനിയന്‍ സിംഹം ചേട്ടന്‍ സിംഹത്തിന് നേരെ തിരിഞ്ഞു. വെെകാതെ ഇരുവരും തമ്മിലുള്ള പോരാട്ടം കടുത്തു. ഏതാണ്ട് ഒന്നര മിനിറ്റോളം ഇരുവരും തമ്മിലുള്ള പോരാട്ടം തുടര്‍ന്നു. ഒടുവില്‍ തന്നേക്കള്‍ ശക്തനായ ചേട്ടനോട് ഏറ്റുമുട്ടിയാല്‍ ശരിയാവില്ലെന്ന് മനസിലായ അനിയന്‍ സിംഹം പിന്‍മാറിയതോടെ രംഗം ശാന്തമാവുകയായിരുന്നു.മസായ് മാറയിലെത്തിയ സഞ്ചാരികളാണ് സഹോദരങ്ങളുടെ ഈ പോരാട്ടം ക്യാമറയില്‍ പകര്‍ത്തിയത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha