രൂപേഷ് വന്നദിനം ആരും ഓര്‍ക്കാന്‍ ഇടയില്ലെങ്കിലും അയാള്‍ പോയ ദിവസം എല്ലാവരുടേയും ഓര്‍മ്മയില്‍ ഉണ്ടാവും! അയാളുടെ ഉദ്ദേശ്യത്തിന് ഇന്നും പ്രസക്തിയുണ്ട്!
ഒരു മൂന്നു മാസം മുമ്പാണ് ബെംഗളൂരു നിവാസികള്‍ ഒരു കൗതുകകാഴ്ച കണ്ടത്. വസ്ത്രങ്ങളൊക്കെ ടിപ് ടോപ്പില്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലിട്ട് ഒരു ചെത്ത് പയ്യന് പ്രധാന റോഡിലൂടെ, ബൈക്കോടിച്ച് വരുന്നു... എന്നു പറയാന്‍ പോകയാണെന്ന് വിചാരിച്ചോ?
എങ്കില്‍ പിന്നെ അത് ബെംഗളൂരുകാരുടെ കണ്ണില്‍ കൗതുകകാഴ്ച ആകുന്നതെങ്ങനെ? അവിടെയാണ് സംഗതിയുടെ കിടപ്പ്! ആ ചെത്തുപയ്യന്‍ ബെംഗളൂരുകാര്‍ ദിനവും കാണുന്നതു പോലെ ബൈക്കിലായിരുന്നില്ല വന്നത്, കുതിരപ്പുറത്തേറിയാണ് മെയിന്‍ റോഡിലൂടെ യാത്രചെയ്തത്!
അതുകൊണ്ട് തന്നെ അത് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റി. പലരും ഫോട്ടോയെടുത്തു, എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു. സംഭവം വൈറലായി
ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു അത്.
എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു രൂപേഷ് കുമാര്‍. സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ജോലിവിടാന്‍ തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു തന്റെ അവസാന ജോലി ദിനം അവിസ്മരണീയമാക്കി രൂപേഷ് വെള്ളക്കുതിരയിലേറി ഓഫീസിലെത്തിയത്.
ഓഫീസ്പരിസരത്തുവച്ച് കുതിരയെ സുരക്ഷാ ജീവനക്കാരന് തടഞ്ഞുവെങ്കിലും തന്റെ യാത്രാ വാഹനമാണിതെന്ന് ചൂണ്ടിക്കാട്ടി പാര്‍ക്കിങ്ങിലേക്ക് പ്രവേശിക്കുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണവും, ഗതാഗത സ്തംഭനവും അനുഭവിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. പലപ്പോഴും 30/40 മിനിട്ട് വരെ റോഡില്‍ കുടുങ്ങാറുണ്ട്. ഇതിനെതിരേ ഒരു ബോധവത്കരണം എന്ന നിലയിലാണ് താന്‍ കുതിരപ്പുറത്തേറി വന്നതെന്ന് രൂപേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha