മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടി ലണ്ടന്‍ കായികതാരം
സോഫി പവര്‍ എന്ന ലണ്ടന്‍ അള്‍ട്രാ റണ്ണര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് മൂന്നു മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആല്പ്സിന്റെ പര്‍വ്വത പാതയിലൂടെയുള്ള അള്‍ട്രാ-ട്രെയില്‍ ഡു മോണ്ട്-ബ്ലാങ്ക് (യു ടി ഡി എം) റേയ്സിന്റെ സമയമായത്.
എന്നാല്‍ 43 മണിക്കൂര്‍ നീണ്ട മത്സരത്തിനിടയില്‍ മുലകുടിക്കുന്ന പ്രായത്തിലുള്ള കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ ഒരേ സമയം അമ്മയുടേയും കായികതാരത്തിന്റേയും റോളുകള്‍ ഭംഗിയാക്കി അവര്‍ മാതൃകയായി.
43 മണിക്കൂര്‍ കൊണ്ടാണ് സോഫി മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിനു തൊട്ടുമുമ്പ് മകന് മുലയൂട്ടിയതിനു ശേഷമാാണ് സോഫി മാരത്തണിനിറങ്ങിയത്. ശേഷം മത്സരത്തിനിടെയുള്ള പല സഹായ വിശ്രമകേന്ദങ്ങളിലും ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ഭര്‍ത്താവ് സോഫിയില്‍ നിന്ന് മുലപ്പാല്‍ ശേഖരിച്ച് മകന് നല്‍കിയിരുന്നു.
2014-ല്‍ മൂത്തമകന് ഡൊനാക്കയെ ഗര്‍ഭിണിയായിരുന്ന സമയത്ത് മത്സരത്തിനായി ഒരുങ്ങിയെങ്കിലും അധികൃതര്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. പരിക്കേറ്റവരെ മത്സരിക്കാന്‍ അനുവദിച്ചാല്‍ പോലും ഗര്‍ഭിണികളെ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം.
പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇനിയും സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്ന് സോഫി പറയുന്നു. ഒരു കൈയില്‍ കുഞ്ഞിനെ പിടിച്ച് മുലയൂട്ടുകയും മറ്റേ കൈകൊണ്ട് ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച മുലപ്പാല്‍ ചുരത്തുകയും ചെയ്യുന്ന സോഫിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മിയാമി കാറ്റ് വാക്കിനിടെ അമേരിക്കന്‍ മോഡല്‍ മാര മാര്‍ട്ടിനും കുഞ്ഞിനെ മുലയൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha