Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പെറുവിന്റെ സ്വന്തം വിക്യൂണിയ

21 SEPTEMBER 2018 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പെറു എന്ന തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ ചരിത്രത്തിലും അവിടത്തെ ജനതയുടെ ഹൃദയത്തിലുമൊക്കെ ഏറെ സ്ഥാനമുള്ള ഒരു മൃഗമാണ് വിക്യൂണിയ. മാനുകളോട് രൂപ സാദ്യശ്യമുള്ള ഇവ പെറുവിന്റെ ദേശീയ മൃഗമാണ്. ഇവിടത്തെ ദേശീയ പതാകയിലും സൈന്യത്തിന്റെ യൂണിഫോമിലും കറന്‍സിയിലുമെല്ലാം ഈ മൃഗത്തിന്റെ രൂപം കാണാം.

വളരെ മൃദുലമായ സ്വര്‍ണനിറത്തിലുള്ള രോമങ്ങളാണ് വിക്യൂണിയകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും മേന്മയുള്ള പ്രകൃതിദത്തമായ ഫൈബറാണിത്. ഇവയില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന തുണിത്തരങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തുണിത്തരങ്ങളാണ്. കാഷ്മീരി വസ്ത്രങ്ങളേക്കാള്‍ അഞ്ചിരട്ടിയാണ് വിക്യൂണ വസ്ത്രങ്ങളുടെ വില.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്‍ക സാമ്രാജ്യകാലത്ത് വിക്യൂണിയകളുടെ രോമം നെയ്ത് ഉണ്ടാക്കുന്ന പ്രത്യേക വസ്ത്രങ്ങള്‍ ഇന്‍ക സാമ്രാജ്യത്തിലെ ഉന്നതകുലജാതര്‍ക്ക് മാത്രമേ ധരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു.

എല്ലാ നാലു വര്‍ഷം കൂടുമ്പോഴായിരുന്നു വിക്യൂണിയകളുടെ ശരീരത്തില്‍ നിന്ന് രോമംശേഖരിച്ചിരുന്നത്. ചക്കു എന്നായിരുന്നു ഇവയുടെ രോമം ശേഖരിക്കുന്ന ചടങ്ങിന്റെ പേര്. വിക്യൂണിയകളുടെ ആവാസ സ്ഥലത്തെത്തി അവയെ പിടിച്ച് രോമമെടുത്ത ശേഷം മടക്കി അയയ്ക്കുന്നതായിരുന്നു പതിവ്. ഇങ്ങനെ ശേഖരിക്കുന്ന രോമം സ്വര്‍ണംപോലെ രാജകൊട്ടാരത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.

1532-ല്‍ സ്‌പെയിനില്‍ നിന്ന് പെറുവില്‍ എത്തിയവര്‍ വിക്യൂണിയകളുടെ രോമത്തെക്കുറിച്ച് അറിഞ്ഞു. തോക്ക് ഉപയോഗിച്ച് വിക്യൂണിയകളെ കൊന്നാണ് ആ ദുഷ്ടന്മാര്‍ അവയുടെ രോമം ശേഖരിച്ചത്. വംശനാശത്തിലേക്ക് ഈ മൃഗങ്ങള്‍ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തങ്ങളുടെ ദേശീയ മൃഗം വംശനാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കി പെറൂവിയന്‍ ഗവണ്മെന്റ് 1967-ല്‍ വിക്യൂണിയകളുടെ സംരക്ഷണത്തിനായി 16,000 ഏക്കര്‍ പുല്‍മേട് വിക്യൂണിയ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 1969-ല്‍ എല്ലാ വിക്യൂണിയ ഉത്പന്നങ്ങളുടെയും കച്ചവടം രാജ്യത്ത് നിരോധിച്ചു. കരിഞ്ചന്തയില്‍ ഒരു കിലോ വിക്യൂണിയ രോമത്തിന്റെ വില 72,655 രൂപ വരെയായിരുന്നു.

പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വേട്ടക്കാരെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഇന്‍ക സാമ്രാജ്യകാലത്തെപ്പോലെ എല്ലാ നാലുവര്‍ഷം കൂടുമ്പോഴും വിക്യൂണിയകളുടെ രോമം എടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിക്യൂണിയകള്‍ അധിവസിക്കുന്ന പുല്‍മേടുകള്‍ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ഇതിനുള്ള അവസരം നല്‍കി. ഇത് പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ക്ക് നല്ല വരുമാനമുണ്ടാക്കിക്കൊടുത്തു. അതോടെ വിക്യൂണിയകളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഗ്രാമവാസികള്‍ മനസിലാക്കി. 1990-കളോടെ വിക്യൂണിയകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായി.

2008 ആയപ്പോഴേക്കും വംശനാശ ഭീഷണിയുള്ള ജീവികളുടെ പട്ടികയില്‍ നിന്നുപോലും അവ ഒഴിവാക്കപ്പെട്ടു. ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയ ലോകത്തിലെ അപൂര്‍വ്വം ചില ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് വിക്യൂണിയകള്‍. ഇപ്പോള്‍ പെറുവിലെ പുല്‍മേടുകളില്‍ രണ്ടു ലക്ഷത്തിലധികം വിക്യൂണിയകള്‍ മേയുന്നുണ്ടെന്നാണ് കണക്ക്.

പെറുവിലെ ഗ്രാമീണര്‍ ശേഖരിക്കുന്ന വിക്യൂണിയ രോമത്തില്‍ അധികവും വാങ്ങുന്നത് ലോറോ പിയാന എന്ന ഇറ്റാലിയന്‍ കമ്പനിയാണ്. കിലോയ്ക്ക് 29,000 രൂപ മുതല്‍ 60,000 രൂപ വരെ ഗ്രാമീണര്‍ക്ക് വിലയായി കിട്ടും. ആഡംബര ഉത്പന്ന നിര്‍മാതാക്കളായ ലോറോ പിയാനയ്ക്ക് വിക്യൂണിയ രോമങ്ങള്‍ നെയ്‌തെടുക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇങ്ങനെ നെയ്‌തെടുക്കുന്ന ഒരു സ്‌കാര്‍ഫിന്റെ വില രണ്ടു ലക്ഷം രൂപയ്ക്കുമുകളിലാണ്. ജാക്കറ്റുകള്‍ക്കാകട്ടെ 14,52,900ഡോളര്‍ വരെ വിലവരും. വസ്ത്ര വിപണിയിലെ ഏറ്റവും വലിയ ആഢംബരങ്ങളാണ് അവ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (39 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (56 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends