Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തെരഞ്ഞിട്ടും അവിടം കുഴിച്ചു നോക്കാനുള്ളതൊന്നും കണ്ടില്ല, പിന്നെ 'മോണ്ടി' അത് മണത്തറിഞ്ഞത് എങ്ങനെ...!?

22 SEPTEMBER 2018 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വടക്കു കിഴക്കന്‍ ബൊഹീമിയയിലെ ഒര്‍ലിക്ക് പര്‍വതനിരകളോടു ചേര്‍ന്നാണ്, ചെക്ക് റിപ്പബ്ലിക്കിലെ ഒരു സാധാരണ കൃഷിക്കാരനായ ഫ്രാങ്കോട്ടയുടെ വീട്. പുള്ളിക്കാരനു കൂട്ടിന് എപ്പോഴും ഒരു പട്ടിക്കുട്ടി ഒപ്പമുണ്ട്. മോണ്ടിയെന്നാണു പേര്. എല്ലാ ദിവസവും മോണ്ടിയെയും കൂട്ടി നടത്തവും പതിവുണ്ട് ഇദ്ദേഹത്തിന്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അത്തരമൊരു യാത്രയില്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ മോണ്ടി കുരച്ചു കൊണ്ട് നിലത്തു മാന്താന്‍ തുടങ്ങി.ഫ്രാങ്കോട്ട തിരികെ വിളിച്ചിട്ടും വരാതായതോടെ അദ്ദേഹവും കുഴിക്കാന്‍ ഒപ്പം കൂടി. കുഴിച്ചു പോയപ്പോള്‍ കണ്ടെത്തിയതോ വെങ്കലത്തില്‍ തീര്‍ത്ത പലതരം ആയുധങ്ങളും മറ്റും! വെങ്കല യുഗത്തിലെ മനുഷ്യര്‍ തീര്‍ത്ത ആയുധങ്ങളും ആഭരണങ്ങളുമായിരുന്നു അവയെല്ലാം! അതായത്, ഏകദേശം മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ളത്. അതുകൊണ്ട് ആ വെങ്കലത്തിനു സ്വര്‍ണത്തേക്കാളും 'വില'യുണ്ടായി എന്നതാണ് സത്യം!

വെങ്കലത്തില്‍ തീര്‍ത്ത 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍, മൂന്ന് കോടാലിത്തലകള്‍, ഒരു കൂട്ടം തടവളകള്‍ എന്നിവയായിരുന്നു പ്രദേശത്തെ ഉദ്ഖനനത്തിലൂടെ ഗവേഷകര്‍ക്കു ലഭിച്ചത്. തനിക്കു ലഭിച്ചത് അപൂര്‍വമായ എന്തോ ആണെന്നു തിരിച്ചറിഞ്ഞ ഫ്രാങ്കോട്ട തന്നെയാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതും. ആര്‍ക്കിയോളജിസ്റ്റുകള്‍ക്കാകട്ടെ ഇതാദ്യമായാണ് വെങ്കല യുഗത്തിലെ ആയുധങ്ങളും മറ്റും ഇത്രയും കൃത്യമായ രൂപത്തില്‍ ലഭിക്കുന്നത്. നേരത്തേ പലതിന്റെയും കഷ്ണങ്ങളും ഉരുക്കിയ രൂപത്തിലുള്ളതുമെല്ലാം ലഭിച്ചിരുന്നു.

ആയുധങ്ങളും ആഭരണങ്ങളുമെല്ലാം ഒരേയിടത്തു നിന്നു ലഭിക്കണമെങ്കില്‍ അത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി കുഴിച്ചിട്ടതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഏതെങ്കിലും തരത്തിലുള്ള ത്യാഗത്തിന് ആദരവായി ഇത്തരത്തിലൊരു ആചാരം വെങ്കലയുഗത്തില്‍ പതിവുണ്ടായിരുന്നതായും ആര്‍ക്കിയോളജിസ്റ്റ് മാര്‍ട്ടിന ബെക്കോവ പറയുന്നു.

വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രസ്തുത മേഖലയില്‍ ഇന്തോ-യൂറോപ്യന്‍ ഏണ്‍ഫീല്‍ഡ് സംസ്‌കാര കാലത്തെ ജനങ്ങള്‍ ജീവിച്ചിരുന്നതായാണു കരുതുന്നത്. ഈ സംഭവത്തിനു മുമ്പ് സമീപപ്രദേശത്തെല്ലാം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും മറ്റ് ആധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ യാതൊന്നും കണ്ടെത്താനായില്ല. ലോഹവസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ സൂചന നല്‍കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ക്ക് കണ്ടെത്താനാവാത്ത ആ ശേഖരം , എങ്ങനെയാണ് മോണ്ടി 'മണം പിടിച്ച്' കണ്ടെത്തി എന്ന അമ്പരപ്പിലാണ് ആര്‍ക്കിയോളജിസ്റ്റുകള്‍.

വിലമതിക്കാനാകാത്ത നിധിയാണു മോണ്ടി കണ്ടെത്തിയതെങ്കിലും അതിന്റെ ഗുണം യജമാനനു പൂര്‍ണമായും ലഭിച്ചില്ലെന്നതാണു സത്യം. ഇത്തരം കണ്ടെത്തലുകള്‍ സ്വന്തം മണ്ണിലാണെങ്കില്‍ പോലും ചെക്ക് റിപ്പബ്ലിക്കില്‍ അതു സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. എന്നു കരുതി അതു കണ്ടെത്തിയവരെ പൂര്‍ണമായി അവഗണിക്കുകയൊന്നുമില്ല. 'ഫൈന്‍ഡേഴ്‌സ് ഫീ' എന്ന പേരില്‍ ഒരു ചെറിയ തുക പാരിതോഷികമായി ലഭിക്കും. ഫ്രാങ്കോട്ടയ്ക്കു ലഭിച്ചത് 7860 ചെക്ക് കൊറൂണ ആയിരുന്നു. അതായത് ഇന്ത്യന്‍ കണക്കില്‍ ഏകദേശം 25,000 രൂപ!

എന്തായാലും നിധിവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതോടെ പ്രദേശത്ത് മോണ്ടി സ്റ്റാറായിക്കഴിഞ്ഞിരിക്കുകയാണ്. ആകൃതിയില്‍ പോലും ഉടവുതട്ടാതെ ഇത്രയേറെ ആയുധങ്ങളും മറ്റും ലഭിച്ചത് ഇന്തോ-യൂറോപ്യന്‍ ഏണ്‍ഫീല്‍ഡ് സംസ്‌കാര കാലത്തെ ജനങ്ങളുടെ ജീവിതരീതിയിലേക്കുള്ള വെളിച്ചംവീശല്‍ കൂടിയായി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (39 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (56 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends