ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം പഠനം തുടങ്ങി, ചെണ്ടയും, ഇടയ്ക്കയും, കീബോര്‍ഡും ഡ്രംസുമെല്ലാം മാലതിടീച്ചര്‍ക്കു വഴങ്ങി!

ഒരു മെഗാ തിരുവാതിരക്കളിയിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, ലിംകാ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ കലാകാരിയാണ് മാലതിടീച്ചര്‍.
80 പിന്നിട്ട മാലതിടീച്ചര്‍ ഇപ്പോള്‍ സിനിമയിലും വേഷമിടുന്നു. ഡാകിനിയാണ് പുറത്തിറക്കാനിരിക്കുന്ന ചിത്രം.
മാലതി ടീച്ചര്‍ ഇങ്ങനെയാണ്. കലയോട് അടങ്ങാത്ത ആവേശമാണ്.
എണ്‍പത്തിമൂന്നാം വയസില്‍ ഡ്രംസ് പഠിക്കാന്‍ തുനിഞ്ഞതും അതുകൊണ്ട് തന്നെ. കല പഠിക്കുന്നതിന് പ്രായം തടസ്സമേയല്ലെന്നാണ് ടീച്ചറിന് പറയാനുള്ളത്.
അധ്യാപിക ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ചെണ്ടയും, ഇടയ്ക്കയും, കീബോര്‍ഡുമെല്ലാം പഠിച്ചത്.




വാദ്യോപകരണങ്ങളില്‍ ടീച്ചറിന് ഏറ്റവും ഇഷ്ടം ഇടയ്ക്കയോടാണ്. സിനിമയിലും ഒരുകൈ നോക്കി.
ഗിന്നസ് റെക്കോര്‍ഡ്‌സ്, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിങ്ങനെ തിരുവാതിരക്കളിയില്‍ നിരവധി റെക്കോര്‍ഡുകളും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























