'മല കയറാന്‍ ബൈക്കില്‍ വന്നവരുടെ' ഹെല്‍മറ്റ് പൊലീസ് മോഷ്ടിച്ചു എന്ന പ്രചരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച, 'കള്ളന്മാരേ, ഹെല്‍മറ്റ് തിരിച്ചു താടാ..!' എന്ന മട്ടിലുള്ള ട്രോളുകള്‍ക്ക് പൊലീസിന്റെ മാസ് മറുപടി: 'ഇവിടെ വന്ന് വാങ്ങുവോ..?'
കേരളത്തില്‍ ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും സോഷ്യല്‍ ലോകത്തും സജീവചര്‍ച്ചയാണ്. ഇന്നലെ മുതല്‍ പ്രചരിക്കുന്ന വിഡിയോയില്‍ പൊലീസിനെ പഴിചാരുന്നവരും ഏറെയാണ്. ഓണത്തിനിടയ്ക്ക് പുട്ടുക്കച്ചവടമെന്ന പോലെ പ്രതിഷേധത്തിനിടെ ഹെല്‍മറ്റ് മോഷണം എന്ന തരത്തില്‍ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് പൊലീസിനെ ട്രോളാന്‍ ചെന്നയാള്‍ക്ക് കേരള പൊലീസ് കൊടുത്ത അതിഗംഭീര മറുപടിയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്.
'കള്ളന്മാര് ഹെല്‍മറ്റ് തിരിച്ചു താടാ' എന്നാണ് കേരള പൊലീസിന്റെ പേജില്‍ ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയായി പൊലീസിന്റെ ട്രോള്‍ പേജ് കൈകാര്യം ചെയ്യുന്നവര്‍ ഉടനെത്തി. 'അങ്ങോട്ട് കൊണ്ടുവരണോ ഇവിടെ വന്ന് വാങ്ങുവോ' എന്നാണ് പൊലീസുകാര്‍ ഇതിന് മറുപടി നല്‍കിയത്. തന്റെ ഹെല്‍മറ്റ് തിരിച്ചുതരുമോ എന്ന് ചോദിച്ചയാള്‍ക്ക് നല്കിയ മറുപടി ഇങ്ങനെ: 'ഏറ് കൊള്ളാതിരിക്കാന്‍ എടുത്തതാ സഹോ... തീര്‍ച്ചയായും തരാം..'
ചോദ്യത്തെക്കാള്‍ ഉത്തരത്തിന് ലൈക്ക് നല്കി സോഷ്യല്‍ ലോകവും ഈ മറുപടികള്‍ ആഘോഷമാക്കുകയാണ്. ഇതിനൊപ്പം നിലപാട് വ്യക്തമാക്കി മറ്റ് ട്രോളുകളും പൊലീസ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയെന്നും എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും പൊലീസ് ട്രോളിലൂടെ തന്നെ നയം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha