Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

40 വയസ്സിനിടെ 44- തവണ പ്രസവിച്ച ഉഗാണ്ടക്കാരി മറിയം!

19 OCTOBER 2018 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ നാലു സെറ്റ്, നാലെണ്ണത്തിന്റെ മൂന്നു സെറ്റ്, ഇരട്ടകള്‍ എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടിലാണ് നില്‍ക്കുന്നത്. ഏതെങ്കിലും ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വിജയകഥയാണിത് എന്ന് കരുതിയാല്‍ തെറ്റി. ഉഗാണ്ടയിലെ കബിമ്പിരി സ്വദേശി മറിയം നബത്താന്‍സി ഒറ്റയ്ക്ക് പ്രസവിച്ചതിന്റെ കണക്കാണിത്. 37 വയസ്സായപ്പോഴേക്കും 38 കുട്ടികളുടെ അമ്മയായി മറിയം.

ആറു കുട്ടികള്‍ പ്രസവത്തോടെ മരിച്ചിരുന്നില്ലെങ്കില്‍ കുട്ടികളുടെ എണ്ണം 44 ആകുമായിരുന്നു. എല്ലാം കുട്ടികളെയും മറിയം ഗര്‍ഭം ധരിച്ചത് ഭര്‍ത്താവില്‍ നിന്നു തന്നെയാണ്. അഞ്ചു മാസം മുതല്‍ 23 വയസ്സ് പ്രായമുണ്ട് മക്കള്‍ക്ക്. ചെറുപ്രായത്തില്‍ ഇത്രയധികം കുട്ടികളുടെ അമ്മയായ മറിയത്തെ 'ലോകത്തെ ഏറ്റവും സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ' എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്.

ഇവര്‍ക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ 28 വയസ് കൂടുതലുള്ള ഒരാള്‍ക്ക് മറിയത്തെ വീട്ടുകാര്‍ വിവാഹം ചെയ്തു നല്‍കി. വീണ്ടുമൊരു ദുരിതത്തിലേക്കാണ് മറിയം കയറി ചെന്നത്. കാരണം മറിയത്തെ അയാള്‍ തരംകിട്ടുമ്പോഴെല്ലാം ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. പിറ്റേവര്‍ഷം തുടങ്ങിയതാണ് പ്രസവം. ആദ്യ പ്രസവത്തില്‍ നാലു കുട്ടികളാണ് ജനിച്ചത്. ഇതോടെ മറിയത്തിന് ടെന്‍ഷനായി. ഇങ്ങനെ പ്രസവിക്കാന്‍ തുടങ്ങിയാല്‍ താന്‍ മരിച്ചു പോകുമോ എന്ന ഭയമാണ് അവരെ അലട്ടിയത്. എന്നാല്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെല്ലാം അവളുടെ മുന്നില്‍ പിഴച്ചു. അടുത്ത മൂന്നു പ്രസവത്തിലായി പിറന്നത് മൂന്നു വീതം ഒമ്പതു കുഞ്ഞുങ്ങള്‍. നാലിലാണ് അടുത്ത മൂന്നു വട്ടം പിടിച്ചത്. ആകെ 12 കുഞ്ഞുങ്ങള്‍. അടുത്തത് അല്‍പം ആശ്വാസം ഉണ്ടായിരുന്നു.

ഇരട്ടകളായിരുന്നു പിന്നീട് കുറച്ചു പ്രസവങ്ങള്‍. രണ്ടു തവണ മാത്രമാണ് അവര്‍ പ്രസവത്തില്‍ ഒരു കുട്ടിയെ പ്രസവിച്ചത്. എല്ലാം സുഖപ്രസവമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മക്കള്‍ ഇങ്ങനെ ജനിക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് മടുത്തു. ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അയാള്‍ നാടുവിട്ടു.

തന്റെ ചെറുപ്പകാലം മറിയം ചെലവഴിച്ചത് വളരെ ദുരിതപൂര്‍ണമായ അനുഭവത്തില്‍ കൂടിയാണ്. മറിയത്തെയും സഹോദരങ്ങളെയും ഇവരുടെ രണ്ടാനമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇവരെ ഇല്ലാതാക്കുവാന്‍ ആ രണ്ടാനമ്മ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് പൊടിച്ച് കലര്‍ത്തി നല്‍കി. അതുവഴി മറിയത്തിന്റെ നാല് സഹോദരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മറിയം മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ടത്.

ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് നടന്ന ആറ് പ്രസവത്തിലൂടെ മറിയം ജന്മം നല്‍കിയത് 18 കുട്ടികള്‍ക്കായിരുന്നു. പ്രസവം മതിയാക്കാന്‍ മറിയം ഡോക്ടറെ സമീപിച്ചുവെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനാല്‍ അവര്‍ ആ ശ്രമവും ഉപേക്ഷിച്ചു.

ഇവരുടെ പ്രത്യേക ശാരീരികാവസ്ഥയാണ് ഒരേ സമയം മൂന്നും നാലും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയാണ് മറിയത്തിന്. സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ മാസമുറ സമയത്ത് ഒരു അണ്ഡം മാത്രം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരിക്കല്‍ ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ പ്രസവിക്കുന്ന മറിയത്തിന് നാട്ടിലെ ചില അസൂയക്കാര്‍ ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് ഡെലിവെറി.

ഇത്രയും മക്കള്‍ പക്ഷേ മറിയത്തിന് പുത്തരിയല്ല. മറിയത്തിന്റെ പിതാവിനും പല സ്ത്രീകളിലായി 45 കുട്ടികളുണ്ടായിരുന്നു. ഇതിലും ഇരട്ടകളുള്‍പ്പെടെ മൂന്നും നാലും കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ ഉണ്ടായിട്ടുണ്ടത്രേ. 38 കുഞ്ഞുങ്ങളും അമ്മയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസം. വീട്ടുചെലവുകളും കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കി നടത്തുന്നത് മറിയം തന്നെയാണ്. പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നു മറിയം വ്യക്തമാക്കുന്നു. ഇത്രയും അധികം കുഞ്ഞുങ്ങള്‍ ശാപമല്ല അനുഗ്രഹമാണെന്നാണ് മറിയത്തിന്റെ വാദം.

2016-ലാണ് മറിയം തന്റെ അവസാനകുട്ടിക്ക് ജന്മം നല്‍കിയത്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ മറിയത്തിന്റെ ഭര്‍ത്താവ് വീട്ടില്‍ വരാറുണ്ടായിരുന്നുള്ളു. കുട്ടികള്‍ പിതാവിന്റെ മുഖം പോലും നന്നായി ഓര്‍ക്കുന്നില്ല. ഭര്‍ത്താവിന്റെ സഹായമില്ലെങ്കില്‍ പോലും കുട്ടികളുടെ ആവശ്യങ്ങളെല്ലാം മറിയം തന്നെയാണ് നടത്തിക്കൊടുക്കുന്നത്. അതിനു വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യുന്നുണ്ട്.

എന്റെ 44 കുട്ടികളെ ഒരുദിവസം പോലും താന്‍ പട്ടിണിക്കിട്ടിട്ടില്ലെന്ന് അഭിമാനത്തോടെയാണ് മറിയം പറയുന്നത്. ഇവരുടെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും സഹായങ്ങളുമായി ഇവരെ നിരവധിയാളുകളാണ് സമീപിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (19 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (32 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (38 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (43 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (51 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (52 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (57 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends