കള്ളന്മാരുടെ പേര് കളയാന്‍ വേണ്ടി ജനിച്ച ആറെണ്ണം!

ഓരോ മോഷ്ടാവും താന്‍ വളരെയധികം ബുദ്ധിമാന്‍മാരാണ് എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഈ ധാരണ പൊളിച്ചെഴുതിയിരിക്കുകയാണ് ബെല്‍ജിയത്തില്‍ നിന്നുള്ള ആറു മോഷ്ടാക്കള്‍.
ബെല്‍ജിയത്തിലുള്ള ഒരു ഇ-സിഗററ്റ് ഷോപ്പിലാണ് ആറുപേരടങ്ങിയ സംഘം മോഷണത്തിനായി എത്തിയത്. ഈ സമയം കടയുടെ ഉടമ ഇവിടെയുണ്ടായിരുന്നു. മോഷ്ടാക്കളെ കണ്ട് അമ്പരന്ന ഉടമ ആദ്യമൊന്നു പതറിയെങ്കിലും ധൈര്യം സംഭരിച്ച് അവരോടു ചര്‍ച്ചയ്ക്ക് തയ്യാറായി.
അദ്ദേഹം അവരോട് പറഞ്ഞു, എന്റെ പക്കല്‍ ഒരുപാട് പണമുണ്ട് നിങ്ങള്‍ പോയിട്ട് അല്‍പ്പ സമയത്തിനു ശേഷം വരൂ, അപ്പോഴേക്കും ഞാന്‍ പണം തയാറാക്കി വയ്ക്കാം. ഏകദേശം പതിനഞ്ചു മിനിട്ട് ഉടമയുമായി സംസാരിച്ച് കാര്യങ്ങള്‍ക്ക് ഉറപ്പ് വാങ്ങിയതിനു ശേഷമാണ് മോഷ്ടാക്കള്‍ അവിടെ നിന്നും മടങ്ങിയത്.
ഉടമയുടെ വാക്ക് വിശ്വസിച്ച് ഇവിടെ നിന്നും മടങ്ങിയതിനു ശേഷം അല്‍പ്പ സമയത്തിനു ശേഷം ഇതേ സ്ഥലത്തേക്കു തന്നെ മടങ്ങി വന്ന മോഷ്ടാക്കളെ കാത്തിരുന്നത് പോലീസായിരുന്നു. താന്‍ ആദ്യം പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ മോഷ്ടാക്കള്‍ മടങ്ങിവരാന്‍ സാധ്യതയില്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്ന് കടയുടമ പറഞ്ഞു. കട അടയ്ക്കുന്ന സമയം വൈകുന്നേരം 5:30-ന് ഇവിടെയെത്തിയ മോഷ്ടാക്കള്‍ അതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് രണ്ടാമതെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സമയം ഇവരെ പിടികൂടാന്‍ തയാറായി പോലീസ് എത്തിയിരുന്നു. അഞ്ചു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. ബെല്‍ജിയത്തിലെ മണ്ടന്മാരായ കള്ളന്മാര്‍ എന്നാണ് ഏവരും ഈ മോഷ്ടാക്കളെ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























