മരത്തിന് മുകളിലായിട്ടും കീരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ പോയ ഒരു വിഷപ്പാമ്പിന്റെ ദൃശ്യങ്ങള്‍!
ആജന്മശത്രുക്കളാണ് കീരിയും പാമ്പുമെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. പാമ്പിന് വിഷമൊന്നും അതിനോട് എതിരിടുന്നതില്‍ നിന്നും കീരിയെ തടയുന്നില്ല. കീരികളുടെ മെയ്വഴക്കമാണ് പാമ്പിന്റെ പിടിയില്‍ പെടാതെ വഴുതിമാറാന്‍ അവയെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന് വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികള്‍ക്കുണ്ട് അതുകൊണ്ട് തന്നെ പാമ്പിനെ എവിടെ കണ്ടാലും കീരികള്‍ വെറുതെ വിടാറുമില്ല. അത്തരമൊരു കീരി-പാമ്പ് യുദ്ധം ഇപ്പോള്‍ വൈറലാകുകയാണ്.
മരത്തിനു മുകളിലിരിക്കുന്ന വലിയ വിഷപ്പാമ്പിനെ പിടിക്കുന്ന കീരിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. താഴെ നിന്ന് മരത്തിന്റെ ചില്ലകളില്‍ മറഞ്ഞിരിക്കുന്ന പാമ്പിനെ ലക്ഷ്യമാക്കി കുതിച്ചുചാടിയ കീരി പാമ്പിനെയും കടിച്ചുപിടിച്ചാണ് താഴെയെത്തിയത്.
കീരിയുടെ പിടിയില്‍ നിന്ന് കുതറി രക്ഷപെടാന്‍ പാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് പാമ്പിനെ ശിഖരത്തില്‍ നിന്നും വലിച്ചിഴച്ചു താഴെയിട്ട കീരി, തന്റെ ഇരട്ടി വലുപ്പമുള്ള പാമ്പിനെയും കൊണ്ട് കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്.
https://www.facebook.com/Malayalivartha