സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു മീന്‍!
അന്‍ഡോയ ദ്വീപിന് സമീപം മീന്‍ പിടിക്കാന്‍ പോയ കൗമാരക്കാരന്റെ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കണ്ട് സോഷ്യല്‍മീഡിയ നെറ്റിചുളിക്കയാണ്. ഓസ്കര് ലുന്‍ഡാല്‍ എന്ന യുവാവിനാണ് ഈ മീനിനെ ലഭിച്ചത്.
നീണ്ട വാലും തുറിച്ച കണ്ണും വലിയ തലയുമായി ദിനോസറിന് സമാനമാണ് ഈ മീനിന്റെ രൂപം. നോര്‍ഡിക് സീ ആംഗിളിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഓസ്കാര്‍.
ഈ മീനിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് സംഭവം നിമിഷനേരത്തിനുള്ളില്‍ വൈറലായി മാറി. സാധാരണയായി പസഫിക് സമുദ്രത്തില്‍ കാണുന്ന റാറ്റ് ഫിഷ് എന്ന ഇനത്തില്‍പ്പെട്ട മീനാണിതെന്നാണ് വിദഗ്ദ്ധര്‍ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha