Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വിദ്യാലയത്തില്‍ ഒരു വര്‍ഷത്തില്‍ ആകെ നല്‍കേണ്ട ഫീസ്, 2 രൂപ!

24 SEPTEMBER 2019 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വെസ്റ്റ് ബംഗാളിലെ ഓസ്ഗ്രാമില്‍ ഒരു റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുണ്ട്. 76 -കാരനായ സുജിത് ചതോപാധ്യായ്. സ്‌കൂളുകളും കോളേജുകളുമൊന്നും അധികമില്ലാത്ത ഒരിടമാണ് ഈ അധ്യാപകന്റെ പരിസരപ്രദേശം. അടുത്ത കോളേജ് 32 കിലോമീറ്റര്‍ അകലെയാണ്.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം 2004-ല്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് സമയമുണ്ട്. എവിടേയും പോകാനില്ല ഒന്നും ചെയ്യാനില്ല. അതിനിടയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നതും ക്ലാസ് എടുക്കാമോ എന്ന് ചോദിക്കുന്നതും. അദ്ദേഹം ഞെട്ടിപ്പോയി. കാരണം, 20 കിലോമീറ്റര്‍ ദൂരെനിന്നാണ് ആ പെണ്‍കുട്ടികളെത്തുന്നത്. അങ്ങനെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
Sadai Fakirer Pathshala പ്രവര്‍ത്തനം തുടങ്ങുന്നതും അങ്ങനെയാണ്. ഒറ്റ വര്‍ഷത്തിനുള്ളില്‍ത്തന്നെ മൂന്ന് കുട്ടികളെന്നുള്ളത് 350 കുട്ടികളായി. അതില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളാണ്. ഓരോരുത്തരും പറഞ്ഞുകേട്ടാണ് സ്‌കൂളിലെത്തിയത്. അന്നും ഇന്നും രണ്ട് രൂപയാണ് ഫീസ്. പൂര്‍വവിദ്യാര്‍ത്ഥികളും ചിലപ്പോഴൊക്കെ എത്തി ഇവിടെ ക്ലാസെടുക്കുന്നു.

അദ്ദേഹം പഠിപ്പിക്കുന്ന മിക്ക കുട്ടികളും ബോര്‍ഡ് പരീക്ഷകളില്‍ നല്ല റാങ്ക് കരസ്ഥമാക്കിയവരാണ്. അവധി ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് തുടങ്ങുന്ന അധ്യാപനം മിക്കപ്പോഴും വൈകുന്നേരം ആറ് മണി വരെയൊക്കെ നീളും. വിഷയത്തിനുമപ്പുറം പരിസ്ഥിതിയെക്കുറിച്ചും മറ്റും കൂടി അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു. അറ്റന്‍ഡന്‍സ് രജിസ്റ്ററും രക്ഷിതാക്കളുടെ യോഗവും എല്ലാം ഇവിടെയുണ്ട്. ആദ്യം ഒരു സ്‌കൂളിനായി അന്വേഷിച്ചിരുന്നുവെങ്കിലും എന്തുകൊണ്ട് തന്റെ വീട് തന്നെയായിക്കൂടാ ആ വിദ്യാലയം എന്ന് തോന്നുകയായിരുന്നുവെന്ന് സുജിത് ചതോപാധ്യായുടെ മരുമകന്‍ ഉത്സവ് പറയുന്നു. ഉത്സവാണ് ചതോപാധ്യായെ അധ്യാപനത്തില്‍ സഹായിക്കുന്നത്.

പല വിദ്യാര്‍ത്ഥികളും വരുന്നത് വളരെ മോശം സാമ്പത്തികാവസ്ഥയുള്ള വീട്ടില്‍ നിന്നാണ്. പല കുടുംബത്തിലും ആദ്യമായി സ്‌കൂള്‍ തലം വരെ എത്തുന്നത് പോലും ഈ കുട്ടികളാണ്. പലര്‍ക്കും ഒരു നല്ല സ്‌കൂളിലെത്താനുള്ള വണ്ടിക്കൂലിക്ക് പോലും കാശുണ്ടാകില്ല. അതുകൊണ്ടാണ് താന്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആ രണ്ട് രൂപ ഫീസ് അവര്‍ അവരുടെ ഗുരുവിന് നല്‍കുന്ന ബഹുമാനമാണെന്നും അദ്ദേഹം പറയുന്നു.

നിരവധി നിവേദനങ്ങളാണ് ആ നാട്ടില്‍ നല്ല വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്നും കാണിച്ച് ചതോപാധ്യായ് സര്‍ക്കാരിന് അയച്ചിരിക്കുന്നത്. പക്ഷേ, ഒരു നടപടിയുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളില്‍ തന്നെ 40-45 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വരുന്നവരുമുണ്ട്. ആ വിദ്യാര്‍ത്ഥികളോടുള്ള ആത്മാര്‍ത്ഥയാണ് അദ്ദേഹത്തെ പ്രിയപ്പെട്ട അധ്യാപകനായി നിലനിര്‍ത്തിയിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (29 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (40 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (53 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (1 hour ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends