പുള്ളിപ്പുലിയും കൃഷ്ണമൃഗവും... ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നൂള്ള ദൃശ്യങ്ങള്‍

പുലിയെ അതിന്റെ മടയില്‍ കയറി ആക്രമിക്കുന്നതാണ് ചങ്കൂറ്റം. ഇവിടെ ഒരു കൃഷ്ണമൃഗം പുലിയെ അതിന്റെ 'ഹൃദയത്തില്‍' കയറിയാണ് ആക്രമിക്കുന്നത്. പുള്ളിപ്പുലിയുടെ മുന്നില്‍ പെട്ടുപോയ കുഞ്ഞ്കൃഷ്ണമൃഗം പുലിയെ ഇടിച്ചുവീഴ്ത്താന്‍ പല തവണ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നൂം സഫാരി ഗൈഡ് ആന്ധ്രെ ഫ്യൂരിപകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.
പുലിയുടെ മുന്നില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള കരുത്തോ ബുദ്ധിയോ ആ കൃഷ്ണമൃഗക്കുഞ്ഞിനില്ല. അവള്‍ക്കറിയാവുന്നത് തിരിച്ച് ഇടിക്കാന്‍ മാത്രമാണ്. ഇടിച്ചു തെറിച്ചുവീഴൂന്ന മാന്‍കുഞ്ഞിനു പിന്നാലെ നടക്കുകയാണ് പുള്ളിപ്പുലി. ഏറെ നേരെ നടന്നിട്ടും അതിനെ കടിച്ചുകൊല്ലാനോ തിന്നാനോ പുലി തയ്യാറാകുന്നില്ല.
ഒരു മണിക്കൂര്‍ 40 മിനിറ്റോളം ഇവരുടെ പ്രകടനം നീണ്ടുനിന്നു. രാത്രി വൈകിയതോടെ രക്ഷപ്പെടാന്‍ നോക്കിയ കൃഷ്ണമൃഗത്തെ പിന്തുടര്‍ന്ന പുള്ളിപ്പുലി അവളെ തട്ടിവീഴ്ത്തിയ ശേഷം തന്റെ കുഞ്ഞിനെയെന്നപോലെ കടിച്ച് എടുത്തുകൊണ്ടുപോയി. ഇരയാക്കുന്നതിനു വേണ്ടി പുള്ളിപ്പുലി പിടിച്ചതായിരിക്കാം ഈ മാന്‍കുഞ്ഞിനെ.
പുലിയുടെ അടുക്കല്‍ നിന്നു രക്ഷപ്പെട്ട് ചെന്നാല്‍ പോലും, വേട്ടമൃഗത്തിന്റെ ഗന്ധം ആ മാന്‍കുട്ടിയില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ അതിനെ അമ്മ ഉപേക്ഷിച്ചേക്കുമെന്നാണ് ഗൈഡ് പറയുന്നത്.
https://www.facebook.com/Malayalivartha